Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

'സുഹൃത്തുക്കള്‍ മകന്റെ മരണവിവരം നാട്ടിലേക്ക് പറയുവാന്‍ വിളിച്ചപ്പോള്‍ കുടുംബം മുഴുവനും കര്‍ഷക സമരത്തിന്‍റെ ഭാഗമായി ദിവസങ്ങളായി ഡല്‍ഹിയിലാണ്.ഒരു ജനത,അവരുടെ അതിജീവിനത്തിന്‍റെ ഭാഗമായി സമരത്തിലാണ്...' വേദനയോടെ ഒരു കുറിപ്പ്

27 JANUARY 2021 04:21 PM IST
മലയാളി വാര്‍ത്ത

More Stories...

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

സങ്കടക്കാഴ്ചയായി... ഉമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... ഉമ്മയുടെ വേർപാടിന്റെ വേദന മാറും മുൻപേ കുടുംബത്തിന്റെ അത്താണിയായ ഷബീറിന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ

റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..

പ്രവാസികളുടെ താങ്ങായും തണലായും കൂടെ നിൽക്കുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇദ്ദേഹം പങ്കുവയ്ക്കുന്ന എല്ലാ ഹൃദയഭേതകമായ കുറിപ്പുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മകന്‍ മരണപ്പെട്ട വിവരം കുടുംബാംഗങ്ങളെ അറിയിച്ചപ്പോൾ ഉണ്ടായ അനുഭവം വ്യക്തമാക്കുകയാണ്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;`

മകന്‍ മരണപ്പെട്ട വിവരം പിതാവ് പര്‍വിന്ദര്‍ സിംഗിനെ അറിയിച്ചപ്പോള്‍,അദ്ദേഹം കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു.
---------------------------------------------------------------------------
പഞ്ചാബിലെ കപൂര്‍ത്തല ജില്ലയിലെ കജൂറുളള എന്ന പ്രദേശത്ത് ഒരു കാര്‍ഷിക കുടുംബത്തിലാണ്,
ഗുര്‍വിന്ദര്‍ സിംഗ് ജനിച്ചത്,പിതാവ് പര്‍വിന്ദര്‍ സിംഗിന്‍റെ കുടുംംബം തലമുറകളായി കൃഷിക്കാരാണ്.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുര്‍വിന്ദര്‍ സിംഗ് ഹെവി ട്രക്ക് ഡ്രെെവറായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു.പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ മരണവിവരം നാട്ടിലേക്ക് പറയുവാന്‍ വിളിച്ചപ്പോള്‍ കുടുംബം മുഴുവനും കര്‍ഷക സമരത്തിന്‍റെ ഭാഗമായി ദിവസങ്ങളായി ഡല്‍ഹിയിലാണ്.ഒരു ജനത,അവരുടെ അതിജീവിനത്തിന്‍റെ ഭാഗമായി സമരത്തിലാണ്. അധികാരവര്‍ഗ്ഗങ്ങളുടെ കണ്ണ് തുറപ്പിക്കുവാനുളള സമരത്തിലാണ്.അതിന്‍റെ ഭാഗമായിട്ടാണ് ഗുര്‍വിന്ദറിന്‍റെ പിതാവും അവകാശങ്ങള്‍ നേടിയെടുക്കുവാനുളള ഈ പോരാട്ടത്തില്‍ അണിചേര്‍ന്നത്.

എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നും അല്ല. ഇന്ന് മകന്‍റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോള്‍, അമൃതസറിലേക്ക് അയച്ചോളു,അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കള്‍ Airport ലേക്ക് വരുന്നില്ലേ എന്ന എന്‍റെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു.എന്നിട്ട് പര്‍വിന്ദര്‍ പറഞ്ഞ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും അവന്‍റെ അമ്മയും കൂട്ടി ഇറങ്ങിയപ്പോള്‍ തിരിച്ച് വീട്ടില്‍ വരാന്‍ കഴിയുമോയെന്ന് അറിയില്ലായെന്ന കാരൃം, അവനെ വിളിച്ച് പറഞ്ഞിരുന്നു.ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്, മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്, പിന്നോട്ടില്ല ഭായ് എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുമ്പോള്‍ ആ പഞ്ചാബിയുടെ വാക്കുകളിലെ ദൃഢനിശ്ചയം എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

എതൊരു ജനകീയ സമരത്തെയും ഒരു അധികാരവര്‍ഗ്ഗത്തിനും അടിച്ചമര്‍ത്തുവാന്‍ കഴിയില്ല. ഒരു പരിധിവരെ അധികാരം ഉപയോഗിച്ച് തടയുവാന്‍ കഴിയും, അവസാനം കീഴടങ്ങിയെ പറ്റു.അതാണ് ചരിത്രം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നതും.പര്‍വിന്ദര്‍ സിംഗ് ഒറ്റക്കല്ല,പര്‍വിന്ദറിനെ പോലെ ലക്ഷകണക്കിന് പേര്‍ സമരമുഖത്തുണ്ട്.സ്വന്തം മകന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങള്‍ക്കായി സമരമുഖത്ത് നില്‍ക്കുന്ന ധീര നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.
അഷ്റഫ് താമരശ്ശേരി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ  (10 minutes ago)

എന്റെ അമ്മാവൻ അങ്ങനെ ചെയ്യില്ല നിലവിളിച്ച് രാഹുൽ ഇത് കേസ് വേറെ NO/ 3701,ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു  (44 minutes ago)

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (49 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (1 hour ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (1 hour ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (2 hours ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (2 hours ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (2 hours ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (2 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (3 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

Malayali Vartha Recommends