Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

കൊലക്കേസില്‍ മലയാളിക്ക് വധശിക്ഷ; കനിവിനായി കാത്തിരിക്കുന്നു കുടുംബാംഗങ്ങള്‍

24 JULY 2015 11:10 AM IST
മലയാളി വാര്‍ത്ത.

അബുദാബിയിലെ താമസ സ്ഥലത്തെ സംഘര്‍ഷത്തിനിടെ കോട്ടയം സ്വദേശി കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് അബൂദബി കോടതി വധശിക്ഷ വിധിച്ചു. കോട്ടയം കറുകച്ചാല്‍ പുത്തന്‍പുരക്കല്‍ ചമ്പക്കര സുബിന്‍ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ പുറമ്പച്ചാനി ഹൗസില്‍ സന്തോഷിന് വധശിക്ഷ ലഭിച്ചത്. കൊല്ലപ്പെട്ട സുബിന്റെ കുടുംബം മാപ്പുനല്‍കിയാല്‍ സന്തോഷിന് ശിക്ഷാ ഇളവ് ലഭിക്കും. മാപ്പുനല്‍കാന്‍ സുബിന്റെ കുടുംബം 50 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. ഇത് കണ്ടത്തൊനാവാതെ കുഴങ്ങുകയാണ് ഭാര്യയും കുട്ടിയുമടങ്ങുന്ന സന്തോഷിന്റെ നിര്‍ധന കുടുംബം. സുമനസ്സുകള്‍ സഹായിച്ചാല്‍ സന്തോഷിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍.
അബൂദബിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ്. 2011 ജൂലൈ 29ന് താമസ സ്ഥലത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ സുഹൃത്തുക്കള്‍ താമസിക്കുന്ന തൊട്ടടുത്ത മുറിയില്‍ നിന്ന് വഴക്ക് കേട്ടു. മുറി തുറന്ന് അകത്തുകടന്നപ്പോള്‍ മര്‍ദനമേറ്റു. തിരിച്ച് സ്വന്തം മുറിയിലത്തെിയപ്പോള്‍ അവര്‍ പിന്നാലെയത്തെി മര്‍ദനം തുടര്‍ന്നു.
ഇതിനിടെ സുബിന് അബദ്ധത്തില്‍ കുത്തേല്‍ക്കുകയായിരുന്നുവെന്ന് പറയുന്നു. കേസില്‍ പൊലീസ് സന്തോഷിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോടതിയില്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ സന്തോഷിന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് അബൂദബിയിലുള്ള സഹോദരന്‍ സതീഷ് പറഞ്ഞു. സുബിന്റെ മാതാപിതാക്കള്‍ മാപ്പുനല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് നല്‍കാമെന്ന് കോടതി അറിയിച്ചതിനെ തുടര്‍ന്ന് സന്തോഷിന്റെ ഭാര്യ റിയ സാമൂഹിക പ്രവര്‍ത്തകര്‍ മുഖേന സുബിന്റെ കുടുംബവുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിക്കും കെ.എം.മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും പരാതി നല്‍കി. എന്നാല്‍ 50 ലക്ഷം രൂപ ലഭിക്കാതെ മാപ്പുനല്‍കില്ലെന്ന നിലപാടിലായിരുന്നു സുബിന്റെ കുടുംബം.
മാപ്പുനല്‍കാന്‍ ഇവര്‍ തയ്യാറാകാത്തതിനാല്‍ അബൂദബി കോടതി കഴിഞ്ഞയാഴ്ച സന്തോഷിന് വധശിക്ഷ വിധിക്കുകയായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സന്തോഷ് ജയിലിലായതിന് ശേഷം ഭാര്യയുടെയും കുഞ്ഞിന്റെയും അവസ്ഥ പരിതാപകരമാണ്. ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാന്‍ പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായി വീടും സ്ഥലവും പോലും ഇല്ല.
ഗള്‍ഫില്‍ പോകുന്നതിനായി സന്തോഷ് എടുത്ത വായ്പാ കുടിശ്ശികയും കുടുംബത്തെ വേട്ടയാടുന്നു. സുബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനാവശ്യമായ 50 ലക്ഷം കണ്ടത്തെുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമാണ്.
എങ്ങനെയെങ്കിലും തുക കണ്ടത്തെി നല്‍കി മാപ്പുനല്‍കിയതായുള്ള വിവരം എത്രയും വേഗം കോടതിയിലെത്തിച്ചാല്‍ സന്തോഷിന്റെ ജീവന്‍ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയോടെയാണ് ഇവര്‍ കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (1 minute ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (23 minutes ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (26 minutes ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (37 minutes ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (51 minutes ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (1 hour ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (1 hour ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (2 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (2 hours ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (9 hours ago)

Malayali Vartha Recommends