Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തികച്ചും അസാധാരണം; യുഎഇയിൽ പ്രളയം; ഒരു വര്‍ഷത്തില്‍ ലഭിക്കേണ്ട മഴ ഒരാഴ്ചയില്‍!!! അടുത്ത അഞ്ചു ദിവസം നിർണായകം ?

22 APRIL 2024 07:14 PM IST
മലയാളി വാര്‍ത്ത

ഇടവേളക്ക് ശേഷം വീണ്ടും യുഎഇയിലേക്ക് മഴയെത്തുന്നു. കഴിഞ്ഞ ആഴ്ചയിലേതിന് സമാനമായി കനത്തമഴ പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും മഴ ശക്തമാകും എന്ന് തന്നെയാണ് മുന്നറിയിപ്പ്. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ആഴ്ച യുഎഇയില്‍ ലഭിച്ചത്.  മിക്കയിടങ്ങളിലും പ്രളയ സമാന അന്തരീക്ഷമായിരുന്നു. ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് 18 പേര്‍ മരിച്ചു. ഇതിനിടയിലാണ് വീണ്ടും അടുത്ത അഞ്ച് ദിവസത്തേക്ക് യുഎഇയില്‍ മഴയ്ക്കു സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകൾ ആശങ്ക പരത്തുന്നത് .



അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് റെക്കോഡ് മഴയാണ് പെയ്തത്.  തിങ്കളാഴ്ച വൈകുന്നേരം നേരിയതോ മിതമായതോ ആയ മഴയ്ക്കും അടുത്ത ദിവസം എമിറേറ്റ്സിന്റെ പ്രത്യേക പ്രദേശങ്ങളില്‍ അധിക മഴയ്ക്കും സാധ്യതയുണ്ടെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മാധ്യമങ്ങളോട്  പറഞ്ഞു.

ബുധനാഴ്ചയോടെ കാലാവസ്ഥാ മെച്ചപ്പെടുമെന്നും താപനിലയില്‍ അഞ്ച് മുതല്‍ ഏഴ് ഡിഗ്രി വരെ കുറയുമെന്നും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറന്‍ തീരത്തുനിന്ന് മഴമേഘങ്ങള്‍ യുഎഇയിലേക്ക് നീങ്ങുന്നതായും അതിനാല്‍ വരും ദിവസങ്ങളില്‍ ഇടത്തരം മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഉച്ചയോടെ ആരംഭിക്കുന്ന മഴ രാത്രിയില്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. യുഎഇയില്‍ അഞ്ച് മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയാനും സാധ്യതയുണ്ട്.



ഇതിനിടെ യുഎഇയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.   ക്ലൗഡ് സിഡിങ് മൂലമാണ് യുഎഇയില്‍ ശക്തമായ മഴ ലഭിച്ചതെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു . എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണ്.

യുഎഇയിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് അല്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചതായി പ്രമുഖ  ന്യൂസ് ചാനലുകൾ പിന്നീട്  റിപ്പോര്‍ട്ട് ചെയ്തിരുന്നു . യുഎഇയില്‍ ക്ലൗഡ് സീഡിങ് നടത്തിയിട്ടില്ലെന്നും വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജിയിലെ മുതിര്‍ന്ന കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഡോ.ഹബീബ് അഹമ്മദ് പറഞ്ഞു.


 
തെക്ക്-പടിഞ്ഞാറന്‍, ഒമാന്‍ മേഖലകളിലായി ആഴത്തിലുള്ള ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. അതേസമയം യുഎഇയുടെ അന്തരീക്ഷത്തിനു മുകളിലായും മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. ഞായറാഴ്ച മുതല്‍ അറബിക്കടലില്‍ നിന്ന് യുഎഇയിലേക്കും ഒമാനിലേക്കും ഈര്‍പ്പമുള്ള വായു വീശി. ഇതിന്റെയെല്ലാം സ്വാധീനത്താല്‍ ആണ് യുഎഇയില്‍ കാലാവസ്ഥ മാറിയതും കഴിഞ്ഞയാഴ്ച ശക്തമായ മഴ ലഭിച്ചതും.
 
പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നുള്ള മഴ മേഘങ്ങള്‍ ഞായറാഴ്ച മുതല്‍ രാജ്യമെമ്പാടും നീങ്ങുമെന്നും ഇത് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റ്, മഴ, ഇടിമിന്നല്‍, പൊടിക്കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.
 


അന്തരീക്ഷത്തിലെ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിങ് എന്നു പറയുന്നത്. യുഎഇയില്‍ കാലാവസ്ഥ മാറാന്‍ കാരണം ക്ലൗഡ് സീഡിങ് ആണെന്ന് വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ വിശദീകരണം.

ഇപ്പോൾ വീണ്ടും  പടിഞ്ഞാറന്‍ തീരത്തുനിന്ന് മഴമേഘങ്ങള്‍ യുഎഇയിലേക്ക് നീങ്ങുന്നതായും അതിനാല്‍ വരും ദിവസങ്ങളില്‍ ഇടത്തരം മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. എന്നാൽ ഭയപ്പെടേണ്ട സജാചാര്യമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകുകയോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (5 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (5 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (6 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (7 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends