Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..


തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..


പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...


രാജ്യതലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന സംഭവം..പൊലീസുകാരെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം 17കാരിയെ പാര്‍ക്കില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി...


അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി

29 JANUARY 2025 08:23 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ മേഖലയിലെ ജിസാനിനടുത്തുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ മരിച്ച സംഭവത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് കോണ്‍സുലേറ്റ് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കുകയും പ്രാദേശിക അധികാരികളുമായും ഇരകളുടെ ബന്ധുക്കളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.

ജിസാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊല്ലം കുണ്ടറ സ്വദേശി വിഷ്ണു നിവാസില്‍ വിഷ്ണുപ്രസാദ് പിള്ള ഉള്‍പ്പെടെ 9 ഇന്ത്യക്കാരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആകെ 15 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി.

വിഷ്ണു പിള്ളയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിക്കും. കൊല്ലം ചക്രപാണി റോഡില്‍ നന്ദാവന്‍ കോളനിയിലെ പ്രസാദ് മാധവന്‍ പിള്ളയുടെയും രാധ പ്രസാദ് പിള്ളയുടെയും മകനാണ് അവിവാഹിതനായ വിഷ്ണുപ്രസാദ്. 3 വര്‍ഷമായി സൗദിയിലെ എസിഐസി കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. യുകെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സഹോദരന്‍ മനു പ്രസാദ് അപകട വിവരം അറിഞ്ഞ് നാട്ടില്‍ എത്തിയിട്ടുണ്ട്.

'ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും അധികാരികളുമായും കുടുംബങ്ങളുമായും ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ.' കോണ്‍സുലേറ്റ് പറഞ്ഞു.

ജിദ്ദയിലെ കോണ്‍സല്‍ ജനറലുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജിദ്ദയിലെ കോണ്‍സല്‍ ജനറലുമായി താന്‍ സംസാരിച്ചതായി പറഞ്ഞു.

'ഈ അപകടത്തെക്കുറിച്ചും ജീവന്‍ നഷ്ടമായതിനെക്കുറിച്ചും അറിഞ്ഞതില്‍ ദുഃഖമുണ്ട്. ജിദ്ദയിലെ ഞങ്ങളുടെ കോണ്‍സല്‍ ജനറലുമായി സംസാരിച്ചു, ബന്ധപ്പെട്ട കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ദാരുണമായ സാഹചര്യത്തില്‍ അദ്ദേഹം തന്റെ പൂര്‍ണ്ണ പിന്തുണ നല്‍കുന്നു.' ജയശങ്കര്‍ പറഞ്ഞു.

തെലങ്കാന സ്വദേശി രമേശ് കപല്ലി, ബിഹാര്‍ സ്വദേശികളായ മുഹമ്മദ് മുഹ്തഷിം, താരിഖ് അലാം, മഹേഷ് ചന്ദ്ര, മുസഫര്‍ ഹുസൈന്‍ ഖാന്‍ ഇബ്രാന്‍, പുഷ്‌കര്‍ സിങ് ദാമി, സഖലൈന്‍ ഹൈദര്‍, ദിനകര്‍ഭായ് ഹരിഭായ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍. 3 നേപ്പാള്‍, 3 ഘാന സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (4 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (13 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (31 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (41 minutes ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (42 minutes ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (58 minutes ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിൻറൺ ടീം ഇനത്തിൽ ഇന്ത്യയുടെ പോരാട്ടം ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു...  (2 hours ago)

എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ്... രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി കോടതി... കേസിന്റെ വിചാരണ ഒക്ടോബർ 15 മുതൽ    (3 hours ago)

മാസപ്പടി കേസ്... മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാ‌ർ... കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം  (3 hours ago)

അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൻറോ അഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി...  (4 hours ago)

ഓച്ചിറ ഇരുപത്തെട്ടാം ഓണാഘോഷവുമായി ബന്ധപ്പെട്ട് ദേശീയപാത 66 ൽ നാളെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി  (4 hours ago)

ഐ.ഡി.എസ്.എഫ്.എഫ്.കെ: നേപ്പാള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി അഞ്ച് ചിത്രങ്ങള്‍  (4 hours ago)

പാലപ്പിള്ളി ജനവാസ മേഖലയിൽ തുടർച്ചയായി നാലാം ദിവസവും പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തി... പ്രതിഷേധത്തോടെ നാട്ടുകാർ  (4 hours ago)

Malayali Vartha Recommends