തൊഴില്‍കരാര്‍ ഇനി മലയാളത്തിലും

പ്രവാസികള്‍ക്ക് ഗള്‍ഫില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. മലയാളം ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ഭാഷകളിലേക്ക് തൊഴില്‍ക്കരാറുകള്‍ യുഎഇയില്‍ വരുന്നു. കരാറുകള്‍ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി ഭാഷയിലും ഉണ്ടാകും. ഇതോടെ ഗള്‍ഫുകാരുടെ നരകവും ചൂഷണവും മാറിക്കിട്ടും.
ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ നേപ്പാളി, സിംഹളീസ്, ഉറുദു, ചൈനീസ്, അഫ്ഗാന്‍ ഭാഷയായ ദാരി എന്നിവയിലും തൊഴില്‍ക്കരാര്‍ ഉണ്ടാകും. കരാറിന്റെ ഒരു അറബിക് പകര്‍പ്പ് തൊഴിലുടമയ്ക്കും ഉണ്ടായിരിക്കും. തൊഴിലാളി ഇതിന്റെ മൂന്നാമത്തെ കോപ്പി യു എ ഇ യിലെ തൊഴില്‍ വകുപ്പിനും നല്‍കണം.
ഇന്ത്യാക്കാരായ ജീവനക്കാര്‍ക്ക് ഏജന്റുമാരില്‍ നിന്നുള്ള ചതിക്കള്‍ നേരിടേണ്ടി വരുന്നതും തൊഴിലുടമകളില്‍ നിന്നുളള പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യു എ ഇ സര്‍ക്കാര്‍ ഇത്തരം ഒരു നീക്കം നടത്തിയിരിക്കുന്നത്.
നിലവില്‍ 9.2 ദശലക്ഷം പേരുള്ള യുഎഇ യില്‍ 1.4 ദശലക്ഷം മാത്രമാണ് നാട്ടുകാര്‍. ബാക്കി 7.8 ദശലക്ഷവും വിദേശികളാണ്. ഇതില്‍ 2.6 ദശലക്ഷം ഇന്ത്യാക്കാരും ഉണ്ട്. ഇവരില്‍ 65 ശതമാനവും തൊഴിലാളികളാണ്. കൂടുതലും കെട്ടിട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവരില്‍ അധികം പേരും ഇംഗഌഷോ അറബിയോ അറിയാത്തവരായിരിക്കും. എന്നാല്‍ കരാര്‍ പ്രാദേശിക ഭാഷയിലേക്ക് കൂടി വരുമ്പോള്‍ തൊഴിലാളിക്ക് ശമ്പളവും ജോലിസമയവും ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മറ്റു വിവരങ്ങളെ കുറിച്ചും അറിവ് ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha