കുവൈത്തിൽ നാളെ മുതൽ മൂടൽ മഞ്ഞ്, തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

കുവൈത്തിൽ, പ്രത്യേകിച്ച് തെക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയോട് സംസാരിച്ച കേന്ദ്രത്തിന്‍റെ ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു. വരും ദിവസങ്ങളിൽ താപനില ക്രമേണ വർദ്ധിക്കുന്നതോടെ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആഴ്ചയുടനീളം കുവൈത്തില്‍ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു .
രാജ്യത്ത് ഉയര്‍ന്ന മര്‍ദ്ദം അനുഭവപ്പെടുമെന്നും ഇത് ഈര്‍പ്പമുള്ള ഉപരിതല താഴ്ന്ന മര്‍ദ്ദ സംവിധാനത്തിന്റെ സഞ്ചാരത്തെ സുഗമമാക്കുമെന്നും വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി വിശദീകരിച്ചു. ഇത് ഉയര്‍ന്ന തലത്തിലുള്ള താഴ്ന്ന മര്‍ദ്ദ സംവിധാനവുമായി പൊരുത്തപ്പെടും. അതിന്റെ ഫലമായി താഴ്ന്ന മേഘങ്ങളും ചില ക്യുമുലോനിംബസ് മേഘങ്ങളും രൂപപ്പെടാനിടയുണ്ട്. ഇത് ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് കാരണമായേക്കും.
ശക്തമായ തെക്കുകിഴക്കന്‍ കാറ്റും മഴയ്‌ക്കൊപ്പം ഉണ്ടാകുമെന്നും മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലാകും ഇതു വീശുകയെന്നും അല്‍അലി കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളില്‍ ദൃശ്യപരത കുറയാനും കടല്‍ തിരമാലകള്‍ 6 അടിക്ക് മുകളില്‍ ഉയരാനും ഈ കാറ്റ് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ ആഴ്ച മുഴുവന്‍ അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ദൃശ്യപരത കുറവുള്ള പ്രദേശങ്ങളില്‍ നിന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ള ബീച്ചുകളില്‍ നിന്നും വിട്ടുനില്‍ക്കാനും വകുപ്പ് താമസക്കാരോട് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha