പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കയിലൂടെ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസി മലയാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നോര്‍ക്കയിലൂടെ നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ .
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കളക്ടര്‍ അദ്ധ്യക്ഷനായി ജില്ലാ പ്രവാസി പരാതി പരിഹാര സമിതി മാസത്തിലൊരിക്കല്‍ ചേര്‍ന്ന് പരാതികളില്‍ നടപടിയെടുക്കും. 18നും 60 വയസിനുമിടയിലുള്ള,പ്രവാസി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായം അടയ്ക്കുന്നവര്‍ക്കാണ് പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്ന് ആനുകൂല്യം കിട്ടുക.
എട്ട് ലക്ഷത്തോളം അംഗങ്ങളും എഴുപതിനായിരത്തോളം പെന്‍ഷന്‍കാരുമാണുള്ളത്.പ്രതിമാസം 8000ത്തോളം പ്രവാസികള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുകയും രണ്ടായിരത്തോളം പേര്‍ പുതുതായി പെന്‍ഷന് അര്‍ഹത നേടുന്നുമുണ്ട്.അതിനാല്‍ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുന്നതും ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തുന്നതും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും ടി.വി. ഇബ്രാഹിമിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha