പഠിക്കാനും ജോലി നേടാനും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സ്ഥലം ഓസ്ട്രേലിയ

പഠിക്കാനും ജോലി നേടാനും വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സ്ഥലമാണ് ഓസ്ട്രേലിയ. ജനസാന്ദ്രത കുറഞ്ഞ, ധാരാളം തൊഴിലവസരങ്ങളുള്ള രാജ്യമാണിത്. ഓസ്ട്രേലിയയിലെ കാലാവസ്ഥ കേരളത്തിന് സമാനമാണ്. പരമാവധി താപനില 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 3 ഡിഗ്രി സെല്‍ഷ്യസും ആണ്. ഇത് ഓസ്ട്രേലിയയെ കേരളീയരായ വിദ്യാര്‍ഥികള്‍ക്ക് ആകര്‍ഷകമായ പഠന കേന്ദ്രമാക്കി മാറ്റുന്നു. ശക്തമായ സമ്പദ്വ്യവസ്ഥ, മികച്ച ആരോഗ്യ സംരക്ഷണ സംവിധാനം, ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, സുരക്ഷിതമായ പരിസ്ഥിതി, ഓസ്ട്രേലിയക്കാര്‍ക്കിടയിലെ ഉയര്‍ന്ന ജീവിത സംതൃപ്തി എന്നിവ കാരണം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുന്ന ഒരു രാജ്യമാണ് ഓസ്ട്രേലിയ.
ഓസ്ട്രേലിയയിലെ സ്റ്റാന്‍ഡേര്‍ഡ് ജോലി സമയം ആഴ്ചയില്‍ 38 മണിക്കൂറാണ്. ഇത് രാജ്യത്തെ തൊഴില്‍ ജീവിത സന്തുലിതാവസ്ഥ ഉയര്‍ന്നതാക്കുന്നു. കൂടാതെ, അടിസ്ഥാന ശമ്പളം മണിക്കൂറില്‍ 24.1 AUDയും മാസത്തില്‍ 3966 AUDയും ആണ്. ഇത് ലോകത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്. അതിനാല്‍ കുറഞ്ഞ ജോലി സമയം ഉപയോഗിച്ച് കൂടുതല്‍ സമ്പാദിക്കാന്‍ കഴിയുന്നു. ഇത് രാജ്യത്തെ ജീവിത നിലവാരം ഉയര്‍ന്നതാക്കുന്നു.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടതും ലോക റാങ്കിങ്ങില്‍ ഉയര്‍ന്ന നിലവാരവുമുള്ള വിദ്യാഭ്യാസം കാരണം ആരോഗ്യം, STEM/ICT, ബിസിനസ് ഐടി പ്രോഗ്രാമുകള്‍ എന്നിവ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യമായി ഓസ്ട്രേലിയ കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയന്‍ യോഗ്യതയോടെ ലോകത്തെവിടെയും ജോലി ചെയ്യാന്‍ ഈ അന്താരാഷ്ട്ര അംഗീകാരം വിദ്യാര്‍ഥികളെ സഹായിക്കുന്നു. ക്യുഎസ് റാങ്കിങ്ങില്‍ മിക്ക ഓസ്ട്രേലിയന്‍ സര്‍വകലാശാലകളും 500ല്‍ ഇടം നേടിയിട്ടുണ്ട്്. അഡ്ലെയ്ഡ് യൂണിവേഴ്സിറ്റി, വെസ്റ്റേണ്‍ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി, ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റി, മോനാഷ് യൂണിവേഴ്സിറ്റി എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ്പ് 8 സര്‍വകലാശാലകള്‍ മികച്ച 100ല്‍ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് മൊത്തം കോഴ്സ് ഫീസിന്റെ 30% മുതല്‍ 50% വരെ സ്‌കോളര്‍ഷിപ് നല്‍കുന്നു. ഇത് ഓസ്ട്രേലിയ തിരഞ്ഞെടുക്കുന്നതിനുള്ള മറ്റൊരു ആകര്‍ഷകമായ കാരണമാണ്. 3 അല്ലെങ്കില്‍ 4 വര്‍ഷത്തെ ബാച്ചിലര്‍ കോഴ്സുകളും 2 വര്‍ഷത്തെ മാസ്റ്റേഴ്സ് കോഴ്സുകളും ഓസ്ട്രേലിയന്‍ ഗവണ്മെന്റ് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്നുണ്ട്. പഠനകാലത്ത് രണ്ടാഴ്ചയില്‍ 48 മണിക്കൂറും സെമസ്റ്റര്‍ ഇടവേളയില്‍ മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഓസ്ട്രേലിയയിലെ സ്റ്റേബാക്ക് പിരീഡ് 5 വര്‍ഷം വരെയാണ്, ഇത് ലോകത്തിലെ മറ്റേതൊരു രാജ്യത്തെക്കാളും ഉയര്‍ന്നതാണ്.
പഠന കാലത്തുതന്നെ പാര്‍ട്ട് ടൈം ജോലിയിലൂടെ ജീവിത ചെലവും സാമ്പത്തിക കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ഫീസും കണ്ടെത്തുവാന്‍ കഴിയും. പഠനകാലത്ത് പങ്കാളിക്കും കുട്ടികള്‍ക്കും വിദ്യാര്‍ഥിയോടൊപ്പം പോകാനും പങ്കാളിക്ക് മുഴുവന്‍ സമയം ജോലി ചെയ്യാനും അനുമതിയുണ്ട്. വരും വര്‍ഷങ്ങളില്‍ ഓസ്ട്രേലിയ ജനറേറ്റീവ് എഐയില്‍നിന്ന് ഏജന്റ് എഐയിലേക്ക് മാറുന്നതിനാല്‍ ഐടി മേഖലയില്‍ വന്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍, ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയിലേക്ക് 5.6 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും ഈ പുതിയ ജോലികളില്‍ 25% സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളായിരിക്കുമെന്നും പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം എളുപ്പത്തില്‍ സ്ഥിര താമസത്തിന് അപേക്ഷിക്കാന്‍ കഴിയുന്ന രാജ്യമാണ് ഓസ്ട്രേലിയ.
ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളേക്കാള്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവുമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഓസ്ട്രേലിയ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനായിരിക്കും. ഓസ്ട്രേലിയന്‍ പഠനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിദഗ്ധരോട് ചോദിക്കാം : 7356 155 333
https://www.facebook.com/Malayalivartha