സങ്കടക്കാഴ്ചയായി... അബുദാബിയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം....

അബുദാബിയില്‍ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരന്‍ (37) ആണ് മരിച്ചത്. വാഹനത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. ഗാലക്‌സി മില്‍ക്കി വേ കാണാന്‍ അബുദാബി അല്‍ഖുവയിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ നാലു പേരില്‍ മൂന്നു പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ ആശുപത്രിയില്‍ തുടരുന്നു.
അബുദാബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ അല്‍ ഖുവാ മരുഭൂമിയിലെ മില്‍ക്കി വേ കാണാനാണ് ശരത്തും സുഹൃത്തുക്കളും പുറപ്പെട്ടത്. മരുഭൂമിയിലെ കൂരിരുട്ടില്‍ ദിശ തെറ്റി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മണല്‍ക്കൂനയില്‍പെട്ട് കീഴ്‌മേല്‍ മറിഞ്ഞു. പലതവണ മറിഞ്ഞ വാഹനത്തില്‍ നിന്ന് ശരത് തെറിച്ചു വീഴുകയായിരുന്നു. ശരത് അബുദാബിയില്‍ സ്റ്റാര്‍ സര്‍വീസ് എല്‍എല്‍സിയില്‍ സേഫ്റ്റി ഓഫീസറായിരുന്നു.
പത്തുവര്‍ഷത്തിലധികമായി പ്രവാസിയാണ്. ഭാനു ശശിധരന്‍, ലീല എന്നിവരുടെ മകനാണ്. ജിഷ ശരത്ത് ആണ് ഭാര്യ. രണ്ട് പെണ്‍കുട്ടികളുണ്ട്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.
"
https://www.facebook.com/Malayalivartha