കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി...

കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കന്‍ കിഴക്കേ വളപ്പില്‍ മൊയിദീന്‍ വീട് അഹമ്മദലി (40) യാണ് മരിച്ചത്.
കുവൈത്തിലെ അബ്ബാസിയയില്‍ ആയിരുന്നു താമസം. അബ്ബാസിയയിലെ പള്ളിയില്‍ നമസ്സ്‌കരിക്കാനായി പോയതായിരുന്നു. റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അഹമ്മദലി മരിച്ചതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിങ് കമ്പനിയിലായിരുന്നു ജോലി.
ഭാര്യ: വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന. മക്കള്‍: ഫാത്തിമ നജ്മ (12), നൂഹ് അയ്മന്‍(2). പിതാവ്: ഷാഹുല്‍ ഹമീദ് മംഗല. മാതാവ്: റാബിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha