ദുബായില്‍ ഹോള്‍സെയില്‍ സിറ്റി വരുന്നു

ദുബായില്‍ ലോകത്തെ ഏറ്റവും വലിയ മൊത്ത വ്യാപാര നഗരമായ ദുബായ് ഹോള്‍സെയില്‍ സിറ്റി നിര്‍മിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി പ്രഖ്യാപിച്ചു.
550 ദശലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന നഗരത്തിന് 30 ബില്യന്‍ ദിര്‍ഹം ചെലവ് കണക്കാക്കുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നഗരം യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം. നാല് പ്രധാന വന്‍കരകളില്‍ നിന്നുള്ള 15,000 മൊത്തക്കച്ചവടക്കാര്‍ക്ക് ഈ നഗരം താവളമൊരുക്കും. ഇന്ത്യ, മലേഷ്യ, തയ് ലാന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ, ചൈന, തെക്കന്‍ കൊറിയ, ജര്‍മനി, സൗദി അറേബ്യ, അമേരിക്ക, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ശേഖരിച്ചുവയ്ക്കാനുള്ള പ്രത്യേക പവലിയനുകളാണ് ഏറ്റവും വലിയ പ്രത്യേകത.
ഭക്ഷ്യപദാര്‍ഥങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ ആന്‍ഡ് ഡെകോര്‍, യന്ത്രങ്ങള്‍, മറ്റു ഉപകരണങ്ങള്‍, മരം, വാഹനം, സ്‌പെയര്‍ പാര്‍ട്‌സ്, വസ്ത്രങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും. ആഗോള തലത്തില്‍ യുഎഇയുടെ മൊത്ത വ്യാപാര ശേഷി വര്‍ധിപ്പിക്കുന്നതിന് പുതിയ നഗരം വഴിയൊരുക്കും. നിലവില്‍ 4.3 ട്രില്യന്‍ യുഎസ് ഡോളര്‍ വ്യാപാരം നടക്കുന്ന ദുബായില്‍ വരുന്ന അഞ്ച് വര്‍ഷത്തിനകം 4.9 ട്രില്യന്‍ യുഎസ് ഡോളര്‍ ആയി ഉയരുമെന്നാണ് പ്രതീക്ഷ. അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തോടും ജബല്‍ അലി തുറമുഖത്തോടും ചേര്‍ന്നായിരിക്കും പുതിയ നഗരം. ഗള്‍ഫിലെ മൊത്തവ്യാപാരത്തിന് ലോകത്തെ ഏറ്റവും വലിയ ഇകൊമേഴ്‌സ് വേദിയും ഇതോടനുബന്ധിച്ച് ഒരുക്കുന്നതാണ്.
എണ്ണയെ മാത്രം ആശ്രയിക്കാത്ത സാമ്പത്തിക വൈവിധ്യമാണ് യുഎഇയുടേതെന്ന് ദുബായ് ഹോള്‍സെയില്‍ സിറ്റി അവതരിപ്പിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍, രാജ്യാന്തര നിലവാരത്തിലുള്ള സാമ്പത്തിക മേഖലകള്‍ നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha