വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. ബിഷയില്‍ നിന്ന് റിയാദിലേക്ക് വന്ന സൗദി എയര്‍ലൈന്‍സിന്റെ പൈലറ്റായ വലീദ് അല്‍ മുഹമ്മദാണ് വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഹൃദയാഘാതത്തെ തുടന്ന് മരിച്ചത്.
വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പൈലറ്റായ വലീദ് അല്‍ മുഹമ്മദ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ സഹപൈലറ്റായ റാമി ഗാസി വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.
വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്നും സഹപൈലറ്റ് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്തുവെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha