പ്രവാസികള്‍ക്കും ഇനി പെന്‍ഷന്‍ : യുഇയിലെ കമ്പനികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്കായി ആനുകൂല്യങ്ങള്‍ നല്കാന്‍ ഒരുങ്ങുന്നു

വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത് വാര്‍ധക്യത്തോട് അടുക്കുമ്പോള്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന അവസ്ഥയാണ് പല പ്രവാസികള്‍ക്കും. അര്‍ഹിയ്ക്കുന്ന ശമ്പളം പോലും ലഭിയ്ക്കാതെയാകും പലരും ജോലിയെടുത്തിട്ടുണ്ടാവുക. പെന്‍ഷന്‍ എന്നത് പ്രവാസിയെ സംബന്ധിച്ച് സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത ഒന്നാണ്. എന്നാല്‍ ഇനി സ്വപ്‌നം കാണാം എന്നത് മാത്രമല്ല, ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതെ കഴിയാനാകും. യുഎഇലെ ഒട്ടേറെ കമ്പനികള്‍ പ്രവാസികളായ ജീവനക്കാര്‍ക്ക് പെന്‍ഷനും മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ആലോചിയ്ക്കുന്നു. നിലവില്‍ ചുരുക്കം ചില കമ്പനികള്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും വ്യാപകമായി നല്‍കിയിരുന്നില്ല. ആഗോള തലത്തില്‍ റിട്ടയര്‍മെന്റ് ആന്‍ സേവിംഗ്‌സ് ആനുകൂല്യങ്ങള്‍ നല്‍കാനാണ് ആലോചന.
നാല് വര്‍ഷത്തോളമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി വിവിധ കമ്പനികള്‍ ആലോചിയ്ക്കാന്‍ തുടങ്ങിയിട്ട്. 2006 മുതലാണ് ഇത്തരമൊരു ആശയം രൂപപ്പെടുന്നത്. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി, എമിറേറ്റ്‌സ് എയര്‍ലൈന്‍, ജുമെരിയ ഗ്രൂപ്പ് എന്നിവയെല്ലാം റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന കമ്പനികളാണ.്
പ്രവാസികള്‍ക്കായി ഇന്റര്‍നാഷണല്‍ പെന്‍ഷന്‍ ആന്റ് സേവിം പഌന്‍സ് (ഐപിപിഎസ് ആന്റ് ഐഎസ്പിഎസ്), എന്‍ഡ് ഓഫ് സര്‍വീസ് ബെനഫിറ്റ്‌സ്(ഇഎസ്ബി) എന്നിവയാണ് പരിഗണിയ്ക്കുന്നത്. ഇത് മാത്രമല്ല വിവിധ കമ്പനികള്‍ അവരുടെ രീതിയ്ക്ക് അനുസരിച്ചും വിരമിയ്ക്കുന്ന പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ആലോചിയ്ക്കുന്നു. ഇഷ്ടമുള്ള പദ്ധതിയില്‍ ഗുണഭോക്താവാകാന്‍ പ്രവാസിയ്ക്ക് അവസരം ലഭിയ്ക്കും. അടിസ്ഥാന ശമ്പളത്തില്‍ നിന്നും 12 ശതമാനം കമ്പനിയും തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്ന് അഞ്ച് ശതമാനം വിഹിതമായും സ്വീകരിച്ചാണ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്.
എമിറേറ്റ്‌സ് എയര്‍ലൈന്‍ മുതിര്‍ന്ന പ്രവാസി ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രോവിഡന്റ് എന്ന പദ്ധതി മികച്ച ഒരു മാതൃകയാണ്. പെന്‍ഷന്‍ പദ്ധതി പോലെയാണ് ഇത് പ്രവര്‍ത്തിയ്ക്കുക. 638 കമ്പനികള്‍ 721 പഌനുകളില്‍ ആനുകൂല്യം നല്‍കുന്നുണ്ട്.
ജോലി അവസാനിപ്പിയ്ക്കുമ്പോള്‍ വന്‍തുക തൊഴിലാളിയ്ക്ക് നല്‍കുന്ന പദ്ധതിയാണ് ഏറെയും. പ്രവാസികളുടെ മാതൃരാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമായി വരാത്ത സാഹചര്യത്തിലാണ് പദ്ധതികളുടെ ക്രമീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha