ദോഹയില്‍ നടുറോഡില്‍ ഇറങ്ങിയ കടുവ ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ വന്ന കടുവ... കടുവവാല്‍ പിടിച്ച് സിനിമാക്കാര്‍

സംഗതി ഗള്‍ഫ് രാജ്യമാണ്. നടു റോഡില്‍ കടുവയെ വിട്ടതിന് കേസില്‍ കടുവവാല്‍ തന്നെ പിടിക്കും. ദോഹയില്‍ പെട്ടുപോയ സിനിമാക്കാരും കടുവയുമാണ് വാര്‍ത്ത.
കഴിഞ്ഞ ദിവസം ദോഹയിലെ തിരക്കേറിയ റോഡില്‍ ഇറങ്ങി യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയ കടുവയാകട്ടെ എത്തിയത് മലയാള സിനിമയില്‍ അഭിനയിക്കാന്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു റയ്യാന്‍ അതിവേഗ പാതയില്‍ കടുവയിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിരുന്നു.
ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി കൊണ്ടു പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുറത്തു ചാടിയതാണ് കടുവ. വി.കെ പ്രകാശ സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിനായിട്ടാണ് കടുവയെ കൊണ്ടുവന്നത്. ഇതിനിടെ അതിവേഗ പാതയില്‍ വച്ച് കടുവ പുറത്ത് ചാടുകയായിരുന്നു. അതേസമയം ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരുന്നു.
ഒപ്പമുണ്ടായിരുന്ന സിനിമാക്കാര്‍ ശരിക്കും കടുവവാല്‍ തന്നെ പിടിച്ചു. ഗള്‍ഫിലെ നിയമം വേറെയാണ്. ജീവന്‍ പണയം വച്ച് അവര്‍ റോഡിലിറങ്ങി വളരെ പരിശ്രമിച്ച് കടുവയെ പിടിച്ചു.
സംഗതി ലോകം മൊത്തമറിഞ്ഞു. ദൃശ്യങ്ങളിലൂടെ വാഹനം തിരിച്ചറിഞ്ഞ ഖത്തര്‍ പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടുവയെ എത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി. വന്‍ തുക പിഴയടച്ചാണ് ഇവര്‍ പുറത്തിറങ്ങിയതെന്നും വിവരമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha