ഖത്തര്‍ നാഷണല്‍ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തു

ഖത്തര്‍ നാഷണല്‍ ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഖത്തറിലെ രാജകുടുംബാംഗങ്ങളുടെ പേര,് പാസ് വേര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാനവിവരങ്ങളാണ് ഖത്തര്‍ നാഷണല്‍ ബാങ്കിലെ രേഖകള്‍ ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് ചാരന്മാര്‍ പുറത്തുവിട്ടിട്ടുള്ളത്.
അല്‍ജസീറ ചാനലിലെ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.ആയിരക്കണക്കിന് ഖത്തര്‍ ബാങ്ക് ഇടപാടുകാരുടെ എന്‍ട്രികള്‍, അവരുടെ പണം കൈമാറ്റത്തിന്റെ രേഖകള്‍,പാസ് വേര്‍ഡ്, പിന്‍കോഡ്, ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ എന്നിവയുള്‍ക്കൊള്ളുന്ന 1.4ജിബി വരുന്ന ഫയലാണ് ഇന്നലെ ഓണ്‍ലൈന്‍ വഴി പുറത്തുവന്നിട്ടുള്ളത്.
പുറത്തുവന്ന വിവരങ്ങള്‍ ഗ്ലോബല്‍ ഫയല്‍സ്.നെറ്റ് എന്ന വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും പിന്നീട് വിശദീകരണം നല്‍കാതെ നീക്കം ചെയ്തുവെന്നും ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വന്‍തോതില്‍ പ്രചരിക്കുന്നുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























