നാട്ടില്‍കിടന്ന് എന്തും പറയുന്ന മലയാളികള്‍ക്ക് ഒരു പാഠം... ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അബുദാബിയില്‍ അകത്തായ മലയാളി നടന്റെ ദുരനുഭവം

ജിനു ജോസഫ് എന്ന നടന്റെ അനുഭവം മലയാളികള്‍ക്ക് ഒരു പാഠമാണ്. നാട്ടില്‍ കിടന്ന് എന്തും വിളിച്ചു പറയുമ്പോള്‍ അതിങ്ങനെ പണിയാകുമെന്ന് ആരും അറിയില്ല. അതേ അവസ്ഥയില്‍ പെട്ടുപോകുകയായിരുന്നു ജിനു ജോസഫ്.
റാണി പത്മിനി, ഇയ്യോബിന്റെ പുസ്തകം, നോര്‍ത്ത് 24 കാതം, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ഉസ്താദ് ഹോട്ടല്‍, ചാപ്പാ കുരിശ്, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ജിനു ജോസഫ്. കഴിഞ്ഞ ദിവസം അബുദാബി എയര്‍പോര്‍ട്ടില്‍ വച്ച് ജിനുവിനെ വിമാനത്താവള അധികൃതര്‍ അറസ്റ്റ് ചെയ്തു.
വിമാന യാത്രയുടെ സുരക്ഷയ്ക്ക് വേണ്ടി നല്‍കിയിരിക്കുന്ന കര്‍ക്കശ നിയമങ്ങള്‍ ആണ് ജിനുവിനെ പോലയുള്ളവരുടെ തലവേദനയ്ക്ക് കാരണം. വിമാന യാത്ര ഏറെ സുരക്ഷ വേണ്ട കാര്യം ആയതിനാല്‍ അധികൃതര്‍ക്ക് സുരക്ഷിതം അല്ല എന്ന് ഒരു യാത്രക്കാരനെ കുറിച്ച് തോന്നിയാല്‍ അയാളെ അറസ്റ്റ് ചെയ്യാം എന്നാണ് നിയമം. ടിക്കറ്റ് എടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് എല്ലാവരെയും വിമാനത്തില്‍ കയറ്റി യാത്ര ചെയ്യിപ്പിക്കണം എന്നില്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ അടക്കം ദിവസവും അനേകം പേരെ അവസാന നിമിഷം ക്യാപ്റ്റന്‍ പുറത്താക്കാറുണ്ട്. ന്യായമായ കാരണം രേഖപ്പെടുത്തിയാല്‍ ടിക്കറ്റിന് മുടക്കിയ പണം പോലും തിരിച്ചു കിട്ടില്ല. മദ്യപിച്ച് എയര്‍പോര്‍ട്ടില്‍ ബഹളം വച്ച അനേകം യാത്രക്കാര്‍ ലോകം എമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ നിന്നും യാത്ര മുടക്കി മടങ്ങിയിട്ടുണ്ട്.
ഇതിനേക്കാള്‍ ഗുരുതരമാണ് സുരക്ഷ ഉദ്യോഗസ്ഥരോടോ ചെക്കിന്‍ ജീവനക്കാരോടെ ബഹളം വയ്ക്കുന്നതും തട്ടിക്കയറുന്നതും. നമ്മളില്‍ പലരും അങ്ങനെ ഒക്കെ ചെയ്തിട്ടും യാത്ര ചെയ്തത് ആ ജീവനക്കാരുടെ കരുണ എന്ന് കരുതുക. അവര്‍ ഒരു ഫോണ്‍ കോള്‍ വിളിച്ചാല്‍ നമ്മളെ അറസ്റ്റ് ചെയ്ത് തടവില്‍ ആക്കാന്‍ നിയമം ഉണ്ട്. അവിടെ മനുഷ്യത്വവും ജനാധിപത്യവും ഒന്നും പരിഗണിക്കപ്പെടില്ല.
ഗള്‍ഫ് രാജ്യങ്ങളിലെ നിയമം എല്ലാവര്‍ക്കും അറിയാം. പിടിച്ചു അകത്തിടും. ഒട്ടേറെ യാത്രക്കാരാണ് അബുദാബിയിലും ദുബായിലും ദോഹയിലും മസ്‌ക്കറ്റിലുമൊക്കെ ആയി ഒന്നും രണ്ടും ദിവസം നിസ്സാര വിഷയങ്ങളില്‍ അകത്തായിട്ടുള്ളത്.
നടന്‍ ജിനുവിന് കുരുക്കായത് എത്തിഹാദിന്റെ സര്‍വ്വീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ്. പോസ്റ്റ് ശ്രദ്ധയില്‍ പെട്ട അധികൃതര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്തു അബുദാബിയില്‍ ലാന്റ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. ഉടന്‍ അറസ്റ്റും നടന്നു. ജിനു യാത്ര ചെയ്ത എത്തിഹാദ് വിമാനത്തിലെ മോശം സേവനം ചിത്രീകരിച്ചു ഫേസ്ബുക്കില്‍ ഇട്ടതിനാണ് അറസ്‌റ്റെന്നാണു സൂചന. തന്നെ അറസ്റ്റു ചെയ്യുമെന്നു ജീവനക്കാരന്‍ ഭീഷണിപ്പെടുത്തിയതായി ആദ്യം ജിനു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ന്യൂയോര്‍ക്ക് അബുദാബി വിമാനയാത്രയ്ക്കിടെയാണു ജീവനക്കാരില്‍ നിന്ന് ജിനുവിനു ദുരനുഭവം നേരിട്ടത്. അതപ്പോള്‍ തന്നെ ജിനു ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിന് പിന്നീലെയാണ് വിമാനം അബുദാബിയിലെത്തിയപ്പോള്‍ അറസ്റ്റ്.
യാത്രയ്ക്കിടെ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പായി ടിവി ഓഫ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നു ജിനു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തുടര്‍ന്നു ജീവനക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു പുതപ്പുമായിട്ടാണ് വന്നത്. ടിവി പുതപ്പുകൊണ്ട് മൂടാനാണ് അയാള്‍ വന്നത്. അത് ബിസിനസ് ക്ലാസ് ആയിരുന്നുവെന്ന് ഓര്‍ക്കണം. ഇങ്ങനെയാണ് നിങ്ങളുടെ പ്രതികരണമെങ്കില്‍ ഞാന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്റെ ഫോണ്‍ തട്ടിപ്പറിച്ച് അയാള്‍ ഭീഷണി മുഴക്കി, അബുദാബിയില്‍ എത്തുമ്പോള്‍ എന്നെ അറസ്റ്റ് ചെയ്യുമെന്ന്. പിറകെ ഒരു ജീവനക്കാരിയുമെത്തി ഇതേ ഭീഷണി മുഴക്കി. ഒരു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെങ്കില്‍ എന്തൊക്കെയാണ് സഹിക്കേണ്ടത്? ജീവനക്കാരുടെ കഴിവില്ലായ്മയ്ക്ക് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്? എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞാല്‍ മനസിലാകും. അതിനുപകരം ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.
ഈ യാത്രയ്ക്കിടെ തന്നെ ഞാന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോഴും മോശം അനുഭവമാണുണ്ടായത്. അര മണിക്കൂര്‍ കഴിഞ്ഞും പ്രതികരണമൊന്നും കാണാത്തതിനാല്‍ എനിക്ക് സര്‍വ്വീസ് ഏരിയയിലേക്ക് ചെല്ലേണ്ടിവന്നു. ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നത് എത്തിഹാദിന് വലിയ കാര്യമല്ലായിരിക്കും. പക്ഷേ ഈ വിമാനക്കമ്പനിയില്‍ എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. രണ്ട് തവണയേ ഞാന്‍ ഇതില്‍ യാത്ര ചെയ്തിട്ടുള്ളൂ. കഴിഞ്ഞ തവണയും എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായി. കാര്യക്ഷമമല്ല നിങ്ങളുടെ സര്‍വ്വീസ്. പലപ്പോഴും വംശീയമായ വേര്‍തിരിവ് നിങ്ങളുടെ പെരുമാറ്റത്തില്‍ കാണാന്‍ സാധിക്കും. ഒരു നല്ല ദിനം ആശംസിക്കുന്നു.. എന്നും ആദ്യ പോസ്റ്റില്‍ ജിനു കുറിച്ചു. ഇത് സംബന്ധിച്ച വീഡിയോയും ജിനു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണു താന്‍ അറസ്റ്റിലായെന്നും ജിനു കുറിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha