Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

വേദനയോടെ പ്രവാസി സുഹൃത്തുക്കള്‍... 30 കൊല്ലമായി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അലി ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍

28 DECEMBER 2016 09:35 AM IST
മലയാളി വാര്‍ത്ത

വളരെ വേദനയോടെയാണ് പ്രവാസി മലയാളികള്‍ ഈ വാര്‍ത്ത കേട്ടത്. ഷാര്‍ജയില്‍ വ്യാപാരിയായ മുഹമ്മദ് അലിയാണ്(52) കൊല്ലപ്പെട്ടത്. മജസ്റ്റിക് സൂപ്പര്‍മാര്‍ക്ക് നടത്തിവരികെയായിരുന്നു മുഹമ്മദ് അലി.

ഷാര്‍ജയിലെ മെയ്‌സലൂണ്‍ ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിനു പുറത്തായാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള കടക്കാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മുഹമ്മദ് അലിയെ സൂപ്പര്‍മാര്‍ക്കറ്റിനുള്ളില്‍ ആരോ അപായപ്പെടുത്തിയെന്നാണ് സൂചന. മുഹമ്മദ് അലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കടക്കാരന്‍ മുഹമ്മദ് അലിയെ കടയ്ക്ക് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍പ്പസമയത്തിനുള്ളില്‍ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. മുഹമ്മദ് അലിയെ ആക്രമിച്ച ആള്‍ ഓടിപ്പോയെന്നാണ് വിലയിരുത്തല്‍. അക്രമിയെ കണ്ടില്ലെന്നാണ് തൊട്ടടുത്ത കടക്കാരന്‍ നല്‍കിയിക്കുന്ന മൊഴി.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അലിയുടെ കടയില്‍ സിസിടിവി ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. ഒന്നേലേറെ മുറിവുകള്‍ മുഹമ്മദ് അലിയുടെ ദേഹത്തുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തൊട്ടടുത്ത കടയിലെ ക്യാമറകള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. ഏഷ്യാക്കാരനാണ് അക്രമിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അതിനപ്പുറത്തേക്ക് ഒരു തുമ്പും കിട്ടിയിട്ടില്ല. മോഷണ ശ്രമമാകും നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മെയ്‌സലൂണില്‍ 30 വര്‍ഷമായി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് അലി. അലിക്ക് കൊല്ലാന്‍ മാത്രമുള്ള ശത്രുക്കള്‍ ഇല്ലെന്നാണ് തങ്ങളുടെ അറിവെന്നും മോഷണശ്രമമാകാം കൊലപാതകത്തിനു കാരണമായതെന്നുമാണ് സമീപത്തുള്ള വ്യാപാരികള്‍ നല്‍കിയ വിവരം. പൊലീസ് നടപടികള്‍ അവസാനിച്ചതിനു ശേഷം മൃതശരീരം നാട്ടലേക്ക് അയക്കും. നാട്ടുകാരുമായി നല്ല ബന്ധം മുഹമ്മദ് അലി പുലര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ കൊലയില്‍ പ്രദേശമാകെ ഞെട്ടിയ അവസ്ഥയിലാണ്.
സഹോദരന്‍ അബ്ദുള്‍ അസീസ് അലിയുമായി ചേര്‍ന്നാണ് മുഹമ്മദ് അലി കച്ചവടം നടത്തിയിരുന്നത്. മറ്റൊരു സഹോദരന്‍ ഗഫൂറും ഒപ്പമുണ്ടായിരുന്നു. രാവിലെ ഏഴര മുതല്‍ രണ്ട് മണിവരെ മുഹമ്മദ് അലിക്കാകും കടയുടെ ചുമതല. അതിന് ശേഷം ഗഫൂറും. ഭാര്യയും രണ്ടു മക്കളും ഉണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (12 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (13 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (17 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (28 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends