Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ


തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!

നികുതി ചുമത്താനുള്ള നീക്കത്തിനെതിരെ ഐ.എം.എഫ്

28 DECEMBER 2016 11:21 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫ് മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിന് നികുതി ചുമത്താനുളള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഐ.എം.എഫ് വീണ്ടും രംഗത്ത് എത്തി. ഇതുകൊണ്ട് പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ജി.സി.സി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥക്ക് ലഭിക്കുകയില്ലെന്നും വിപരീത ഫലമുണ്ടാക്കുമെന്നും അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കി. ഏകദേശം 84.4 ബില്യണ്‍ ഡോളറാണ് വിദേശികള്‍ പ്രതിവര്‍ഷം നാട്ടില്‍ അയക്കുന്നത്. രാജ്യങ്ങളിലെ ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് വിദേശികള്‍ ശമ്പളമായി പറ്റുന്നതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പണത്തിന് നികുതി ചുമത്തിയാല്‍ സര്‍ക്കാര്‍ ഖജനാവുകളില്‍ എത്തുക ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം വരുമാനത്തിന്റെ 0.3 ശതമാനം മാത്രമായിരിക്കും. ഇങ്ങനെ കിട്ടുന്ന തുകകൊണ്ട് സമ്പദ് വ്യവസ്ഥയില്‍ നേരിയ ചലനംപോലും സൃഷ്ടിക്കാന്‍ കഴിയില്ലെന്നും നേട്ടം നിസ്സാരമായിരിക്കുമെന്നും ഐ.എം.എഫ് വിലയിരുത്തി. ഇത്രയും ചെറിയ ഒരു നേട്ടത്തിന് വേണ്ടി നികുതി ഏര്‍പ്പെടുത്തിയാല്‍ വിദേശികളെ ആകര്‍ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പിറകോട്ടുപോവുന്ന സാഹചര്യം ഉണ്ടാകുമെന്നും അത് ബുദ്ധിപരമല്ലെന്നും ഐ.എം.എഫ് വ്യക്തമാക്കി.

വിദേശികള്‍ അയക്കുന്ന പണത്തിന് അഞ്ചു ശതമാനം വരെ നികുതി ചുമത്താനാണ് പ്രത്യേക സമിതിയുടെ പഠന റിപ്പോര്‍ട്ടിലുള്ളത്. 100 ദീനാറില്‍ കുറവുള്ള സംഖ്യയാണ് അയക്കുന്നതെങ്കില്‍ രണ്ടു ശതമാനം, 100 ദീനാറിനും 500 ദീനാറിനും ഇടക്കുള്ള തുകയാണെങ്കില്‍ നാലു ശതമാനം, 500 ദീനാറിനുമുകളിലുള്ള സംഖ്യയാണെങ്കില്‍ അഞ്ചു ശതമാനം എന്നിങ്ങനെ നികുതി ഈടാക്കണമെന്നാണ് കരടുനിര്‍ദേശത്തിലുള്ളത്. നികുതി സമാഹരണം ധനമന്ത്രാലയം പുറത്തിറക്കുന്ന സ്റ്റാമ്പുകള്‍ വഴിയായിരിക്കും. ഇവ അംഗീകാരമുള്ള എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമാക്കും. ഇതുവഴിയല്ലാതെ പണമയക്കുന്നവര്‍ക്ക് ആറുമാസം വരെ തടവും 10,000 ദീനാറില്‍ കൂടാത്ത പിഴയും ശിക്ഷയായി നല്‍കണം തുടങ്ങിയ ശുപാര്‍ശകളും റിപ്പോട്ടിലുണ്ട്. വിദേശ തൊഴിലാളിക്ക് ഒരു മാസം നാട്ടിലേക്ക് അയക്കാവുന്ന പരാമാവധി തുക അയാളുടെ ശമ്പളത്തിന് സമാനമാക്കി പരിമിതപ്പെടുത്താനും ആലോചനയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IDUKKI അടിമുടി ദുരൂഹത..  (12 minutes ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (13 minutes ago)

Fake PMO card സഹായിച്ചത് ചാറ്റ് ജി പി ടി  (17 minutes ago)

സിപിഐ എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് നാളെ തുടക്കം... ‌ കോഴിക്കോട് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും  (28 minutes ago)

തൃശൂരിൽ വാഹനാപകടം... കുന്നംകുളത്ത് സ്വകാര്യ ബസിന് പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 25ഓളം പേർക്ക് പരുക്ക്...  (52 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,13,240 രൂപ  (1 hour ago)

ബ്രിക്സ് ഉച്ചകോടി.... ഡൽഹിയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ശക്തമാക്കി, രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ മൂന്ന് ദിവസത്തേക്ക് അടച്ചിടും  (1 hour ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം.... അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (2 hours ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (2 hours ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (2 hours ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (3 hours ago)

Malayali Vartha Recommends