Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

തോറ്റ് മടങ്ങിയയാള്‍ വീണ്ടും വെല്ലുവിളിക്കുമ്പോള്‍ പിന്നില്‍ ശക്തനായ ഒരാളുണ്ട്... വട്ടിയൂര്‍ക്കാവില്‍ ജയിച്ചത് യുഡിഎഫ് മന്ത്രിസഭയില്‍ അംഗമല്ലാതിരുന്നതുകൊണ്ടു മാത്രം

29 DECEMBER 2016 10:55 PM IST
മലയാളി വാര്‍ത്ത

പരസ്യ പ്രസ്ഥാവനകള്‍ പാടില്ലെന്ന നിലപാടെല്ലാം വെള്ളത്തിലാക്കി സുധീരന്‍ വീണ്ടും. പാര്‍ട്ടിയില്‍നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കെപിസിസി പ്രസിഡന്റിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് സംസാരിക്കുന്നത് ശരിയല്ലാത്തതിനാല്‍ വി.എം. സുധീരനെതിരെ താന്‍ വിമര്‍ശനം ഉയര്‍ത്തുന്നില്ലെന്നും അദ്ദേഹം ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതുകൊണ്ടുമാത്രമാണ് താന്‍ ഇത്തവണ വട്ടിയൂര്‍ക്കാവില്‍ ജയിച്ചതെന്നും മുരളി പറഞ്ഞു. ഖത്തറിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ ഇന്‍കാസ് തൃശൂര്‍ ജില്ലാ സമിതി സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനാണു മുരളി ദോഹയിലെത്തിയത്.

കോഴിക്കോട്ടു നടന്ന കെ.കരുണാകരന്‍ അനുസ്മരണത്തില്‍ സ്വയംവിമര്‍ശനപരമായാണ് ചില കാര്യങ്ങള്‍ പറഞ്ഞത്. ഒന്‍പത് എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിനെ നാലുവര്‍ഷംകൊണ്ട് ഭരണത്തിലെത്തിച്ച നേതാവാണു കരുണാകരന്‍. അതിനാലാണ് സ്വയംവിമര്‍ശനപരമായി ചിലതുപറഞ്ഞത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഏഴുമാസത്തിനുശേഷമാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വെറും പ്രസ്താവനയിറക്കല്‍ മാത്രമല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ഭരണപക്ഷത്തിന്റെ വീഴ്ചകള്‍ക്കെതിരെ ജനങ്ങള്‍ റോഡിലിറങ്ങണം. പ്രസ്താവനകള്‍ കൊണ്ട് ആരും റോഡിലിറങ്ങില്ല. അതിന് നേതൃത്വം നിര്‍ദേശം നല്‍കണം. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്.

താങ്കള്‍ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താനെ രംഗത്തിറക്കിയതു ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അതോ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടിയിങ്ങനെ: യുദ്ധത്തില്‍ തോറ്റുമടങ്ങിയ ഒരാള്‍ തിരിച്ചെത്തി വീണ്ടും വെല്ലുവിളിക്കുമ്പോള്‍ പിന്നില്‍ ശക്തനായ ഒരാളുടെ സഹായമുണ്ടെന്നു മനസിലാക്കണം. ബാലിസുഗ്രീവ യുദ്ധത്തില്‍ തോറ്റുമടങ്ങിയ സുഗ്രീവന്‍ തിരിച്ചെത്തി വെല്ലുവിളിച്ചപ്പോള്‍ ബാലിയെ തടഞ്ഞുകൊണ്ട് താര പറഞ്ഞ വാക്കുകളാണിത്. രാമായണമായാലും ഭാരതമായാലും ബൈബിള്‍ ആയാലും പുരാണകഥകള്‍ ഇന്നും ആവര്‍ത്തിക്കപ്പെടുമെന്നതിന് ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും മുരളി പറഞ്ഞു.

പ്രതിപക്ഷം നിഷ്‌ക്രിയമായതിനാല്‍ ഭരണകക്ഷിയിലെ ചിലര്‍ പ്രതിപക്ഷത്തിന്റെ റോള്‍കൂടി ഭംഗിയായി ഏറ്റെടുക്കുകയാണ്. കേന്ദ്രത്തിന്റെ നോട്ടുനിരോധനം കൊണ്ടു ജനംവലയുന്നു. സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് റേഷനരിപോലും മുടങ്ങുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ പൊലീസ് യുഎപിഎ ചുമത്തുന്നു. എല്‍ഡിഎഫിന്റെ ഭരണവീഴ്ചകള്‍ക്കെതിരെ അച്യുതാനന്ദനും ചില സിപിഎം നേതാക്കളും രംഗത്തുവന്നിട്ടും കോണ്‍ഗ്രസ് നിഷ്‌ക്രിയമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഇത് ബിജെപിക്ക് കേരളത്തില്‍ ഇടമൊരുക്കിക്കൊടുക്കലാവും. ഇക്കാര്യമാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അതിനെ സദുദ്ദേശ്യപരമായി കാണുന്നതിനു പകരം ഉണ്ണിത്താന്‍ നടത്തിയത് വ്യക്തിഹത്യയും തറ സംസാരവുമാണ്. ഉണ്ണിത്താനെ പ്രതിരോധിക്കേണ്ടിവന്നത് അതിനാലാണ്.

കോണ്‍ഗ്രസ് നിഷ്‌ക്രിയമായതിനാലാണ് യുഡിഎഫിലെ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ നിര്‍ജീവമായത്. കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്തിറങ്ങിയാല്‍ ഘടകകക്ഷികളും ഒപ്പമിറങ്ങുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാതിവില തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു  (2 hours ago)

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജാമ്യം തേടി ഷര്‍ജില്‍ ഇമാം സുപ്രീംകോടതിയില്‍  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍  (2 hours ago)

കാര്‍ഗോ റോപ്‌വേ ട്രോളി കേബിളുകള്‍ പൊട്ടി ആറുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മുംബയില്‍ സ്‌ഫോടന ഭീഷണി സന്ദേശമയച്ച 50 വയസ്സുകാരന്‍ പിടിയില്‍  (3 hours ago)

തട്ടികൊണ്ട് പോയ 17കാരി രണ്ട് മാസത്തോളം ബലാത്സംഗത്തിന് വിധേയയായെന്ന് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

യാത്രയ്ക്കിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

മദ്യ ലഹരിയില്‍ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍  (5 hours ago)

പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദന കേസില്‍ വകുപ്പുതല നടപടി തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം  (5 hours ago)

ഓച്ചിറയില്‍ അമ്മയെയും മകനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

17 കാരിക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം  (7 hours ago)

വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്  (8 hours ago)

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്  (9 hours ago)

മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ സദ്യ കഴിച്ചതിനെ വിമര്‍ശിച്ച് കെ സുധാകരന്‍  (9 hours ago)

Malayali Vartha Recommends