Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

വിമാനയാത്രയ്ക്കിടെ മരണം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിക്ക് ബാധ്യതയില്ല

30 JANUARY 2017 03:44 PM IST
മലയാളി വാര്‍ത്ത

വിമാനയാത്രയ്ക്കിടെ യാത്രക്കാരന്‍ മരിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനിക്ക് ബാധ്യതയില്ലെന്ന സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് പുറത്തിറങ്ങി. വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെട്ട് ഗ്രേസിക്കുട്ടി എന്ന വീട്ടമ്മ സമര്‍പ്പിച്ച പരാതിയിന്‍മേലാണ് ഇത്തരം ഒരു ഉത്തരവ് പുറത്തിറക്കിയത്. 2014 ഏപ്രില്‍ മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഭര്‍ത്താവ് പി.യു. ജോണിനൊപ്പം ദോഹയിലേക്ക് യാത്ര ചെയ്യാനിരുന്നതാണിവര്‍. വിമാനത്തിന് ഇടിമിന്നലേറ്റതിനാല്‍ ദോഹയില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുളള കണക്ഷന്‍ വിമാനം ഇവര്‍ക്ക് കിട്ടിയില്ല. ഇതേതുടര്‍ന്ന് വിമാനക്കമ്പനി നല്‍കിയ ഹോട്ടല്‍മുറിയില്‍ ഇവര്‍ താമസിക്കുകയും പിറ്റേദിവസം ഇരുവരും അമേരിക്കയിലേയ്ക്ക് തിരിക്കുകയും ചെയ്തു. ഈ യാത്രയ്ക്കിടെ വിമാനത്തിനുളളില്‍ വച്ചാണ് ജോണിന് ഹൃദയാഘാതം ഉണ്ടായത്. വിമാനത്തില്‍ വച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം വൈകിയില്ലായിരുന്നെങ്കില്‍ യാത്രയ്ക്കിടെ ഭര്‍ത്താവിന് ഹൃദയാഘാതം ഉണ്ടാകുമായിരുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഗ്രേസിക്കുട്ടി പരാതി നല്‍കിയത്. ജോണിന് ഹൃദ്രോഗം ഉള്ള വിവരം ഇവര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനി ചൂണ്ടിക്കാട്ടി. വീല്‍ചെയര്‍ വേണമെന്ന് പറഞ്ഞതിന്റെ കാരണം തിരിക്കിയപ്പോള്‍ വാര്‍ധക്യവിഷമതകള്‍ എന്നു മാത്രമാണ് ഇവര്‍ പറഞ്ഞിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ വച്ച് രണ്ടു ഡോക്ടര്‍മാര്‍ ജോണിനു ചികിത്സ നല്‍കിയിരുന്നു. വലിയ അധികച്ചെലവു വന്നിട്ടും വിമാനം ദിശതിരിച്ചുവിട്ട് അടിയന്തരമായി ജോണിലെ ആശുപത്രിയില്‍ എത്തിച്ചുവെന്നും വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇടിമിന്നലേറ്റതിനെ തുടര്‍ന്നുള്ള സുരക്ഷാപരിശോധനകള്‍ മൂലമാണ് വിമാനം വൈകിയതെന്നും അതിന് വിമാനക്കമ്പനിയെ പഴിക്കാനാവില്ലെന്നും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വ്യക്തമാക്കി. യാത്ര ഒഴിവാക്കാനോ മാറ്റിവയ്ക്കാനോ പരാതിക്കാര്‍ക്ക് യാതൊരു തടസവും ഉണ്ടായിരുന്നുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പരാതി തള്ളിയത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (16 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (17 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (29 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (1 hour ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (1 hour ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (2 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (2 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends