മൂത്രമൊഴിച്ചത് പൊല്ലാപ്പായി... യുഎഇയിലെ തെരുവില്‍ മദ്യപിച്ച ശേഷം മൂത്രമൊഴിച്ച വിദേശ പൗരനെ നാടുകടത്താന്‍ ഉത്തരവ്

യുഎഇയിലെ റോഡില്‍ മൂത്രമൊഴിച്ചതിന് വിദേശ പൗരന് കിട്ടിയ ശിക്ഷ അല്‍പം കൂടി പോയി എന്ന് വേണം പറയാന്‍.
മദ്യപിച്ച ശേഷം മൂത്രമൊഴിച്ചതിനാണ് അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി ഈ കടുത്ത ശിക്ഷ വിധിച്ചത്. യുഎഇയിലെ തെരുവില്‍ മദ്യപിച്ച ശേഷം മൂത്രമൊഴിച്ച വിദേശ പൗരനെ നാടുകടത്തും.
ഏഷ്യന്‍ പൗരനെയാണ് ഒരു മാസത്തെ ജയില്‍ ശിക്ഷക്ക് ശേഷം നാടുകടത്താന്‍ അബുദാബിയിലെ ഫെഡറല്‍ സുപ്രീംകോടതി ഉത്തരവിട്ടത്.വടക്കന്‍ എമിറേറ്റിലെ തെരുവില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മദ്യപിചിരുന്നെന്നും പൊതു ഇടത്തില്‍ മൂത്രം ഒഴിച്ചതെന്നും തെളിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha