ലിയോ ഏബ്രഹാമിന്‍റെ സംസ്കാരം എട്ടിന്

ബ്രാംപ്ടന്‍ (ഒന്‍റാരിയോ): കാനഡയിലെ മെയ്ഫീല്‍ഡ് റോഡില്‍ ഉണ്ടായ വാഹന അപകടത്തില്‍ മരിച്ച ബ്രാംപ്ടന്‍ സെന്‍റ് ജോണ്‍ ബോസ്കോ എലിമെന്‍ററി സ്കൂള്‍ അധ്യാപകനും മലയാളിയുമായ പിണക്കാട്ട് ലിയോ ഏബ്രഹാമി(42) ന്‍റെ സംസ്കാരം ഡിസംബര്‍ എട്ടിന് രാവിലെ എട്ടിന് സെന്‍റ് ലേണാര്‍ഡ് ദേവാലയത്തിലെ (St. Leonard parish , 187 Conestoga Road, Brampton, L6Z 2Z7) ശുശ്രൂഷകള്‍ക്കുശേഷം സെന്‍റ് ജോണ്‍സ് ദി ഇവാഞ്ചലിസ്റ്റ് പളളി സെമിത്തേരിയില്‍.
മൊളപ്പറന്പില്‍ ജോസഫിന്‍റെയും സിസിലിയുടേയും മകള്‍ സോണിയ ആണ് ഭാര്യ. മക്കള്‍: ഒൗവന്‍, ലാന്‍, സെബാസ്റ്റ്യന്‍, ഈദന്‍. പിതാവ്: ഏബ്രഹാം. മാതാവ് അന്നക്കുട്ടി. സഹോദരി: ലിസ്
പൊതുദര്‍ശനം ഡിസംബര്‍ ഏഴിന് (വ്യാഴം) വൈകുന്നേരം 5 മുതല്‍ 8 വരെ.
ബ്രാംപ്റ്റണ്‍ - കാലിഡോണിയ അതിര്‍ത്തിയില്‍ എസ്.യു.വി യും ട്രക്കും നേര്‍ക്കു നേര്‍ കൂട്ടിയിടിച്ചായിരുന്നു ബ്രാംപ്ടൻ സെന്റ് ജോൺ ബോസ്കൊ എലിമെന്ററി സ്കൂൾ അധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം മരിച്ചത്. നവംബർ 30 ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. എസ്.യു.വി യില്‍ ലിയോ മാത്രമേ ഉണ്ടായിരുന്നുള്ളു.
https://www.facebook.com/Malayalivartha