Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ പുതിയ വിസാ നിയമം

02 AUGUST 2014 12:40 PM IST
മലയാളി വാര്‍ത്ത.

യുഎഇയില്‍ പുതിയ വിസാ നിയമം പ്രാബല്ല്യത്തില്‍. ജീവനക്കാരന്റെ താമസ വീസ റദ്ദാക്കിയാലും ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകാത്ത രീതിയിലാണ് വിസ നിയമ മാറ്റം. ഇതിനായി 5000 ദിര്‍ഹം കെട്ടിവയ്ക്കണം. ജീവനക്കാരന്‍ പുതിയ വിസ നേടി താമസാനുമതി ശരിയാക്കുമ്പോള്‍ തുക തിരികെ ലഭിക്കും. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും ഗുണകരമായ നിരവധി വ്യവസ്ഥകളോടെയാണ് യുഎഇ പുതിയ വിസാ നിയമം കൊണ്ടുവരുന്നത്. 5000 ദിര്‍ഹം കെട്ടിവെച്ചാല്‍ ജീവനക്കാരന്റെ താമസ വിസ റദ്ദാക്കിയാലും ഇനിമുതല്‍ ഒപ്പമുള്ള കുടുംബാംഗങ്ങളുടെ വിസ റദ്ദാകില്ല. ജീവനക്കാരന്‍ പുതിയ വിസ നേടി താമസാനുമതി ശരിയാക്കുമ്പോള്‍ കെട്ടിവെച്ച തുക തിരികെ ലഭിക്കും. വിസാ പരിഷ്‌കാരങ്ങളുടെ കൂട്ടത്തിലാണ് ഈ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 വനിതാ നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 3000 ദിര്‍ഹം വീതം കെട്ടിവച്ചാല്‍ വിസ ലഭിക്കും. ഈ തുകയും തിരികെ ലഭിക്കും. ജോലിക്കും സന്ദര്‍ശനത്തിനും മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ്, സ്റ്റഡി വിസ, ചികിത്സയ്ക്കും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനും പ്രത്യേക എന്‍ട്രി പെര്‍മിറ്റ് തുടങ്ങിയവയും പുതുതായി ഏര്‍പ്പെടുത്തുന്നുണ്ട്. വ്യാജരേഖ ചമച്ച് താമസ വിസയ്ക്ക് അപേക്ഷ നല്‍കിയാല്‍ പിഴ 5000 ദിര്‍ഹമാകും. ഒരു വര്‍ഷത്തിനകം തന്നെ വീണ്ടും വ്യാജരേഖ നല്‍കുന്നവരുടെ പിഴ അരലക്ഷം ദിര്‍ഹം വരെയാക്കും. താമസ വിസയില്ലാതെ അനധികൃതമായി കഴിയുന്നവരെ സ്വദേശത്തേക്ക് അയയ്ക്കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കാനും വ്യവസ്ഥയുണ്ട്. റസിഡന്‍സി ഡിപ്പാര്‍ട്‌മെന്റിന്റെ പോര്‍ട്ടല്‍ ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ 100 ദിര്‍ഹം പിഴ ഈടാക്കാം. ജീവനക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്തു നല്‍കാത്ത കമ്പനികള്‍ ജീവനക്കാരുടെ എണ്ണം അനുസരിച്ച് 1000 ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരും. കമ്പനിയുടെ വിശദാംശങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മന്ത്രാലയത്തെ നിര്‍ദിഷ്ട സമയത്ത് അറിയിച്ചില്ലെങ്കിലും 1000 ദിര്‍ഹം പിഴ നല്‍കേണ്ടിവരും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (11 minutes ago)

വിറളി പൂണ്ട് യൂ എസ്  (19 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (27 minutes ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (37 minutes ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (1 hour ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (1 hour ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (1 hour ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (2 hours ago)

....കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാനാകും  (2 hours ago)

പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍.....  (3 hours ago)

അധിക തീരുവ പ്രഹരം മറികടക്കാനായി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക്  (3 hours ago)

Malayali Vartha Recommends