Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....


ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍....


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

പ്രവാസികള്‍ക്കുളള ക്ഷേമപെന്‍ഷന്‍വിതരണം സെപ്റ്റംബര്‍ ഒന്നിന്

22 AUGUST 2014 10:06 AM IST
മലയാളി വാര്‍ത്ത.

 കേരളത്തിലെ പ്രവാസികള്‍ക്കുളള ക്ഷേമപെന്‍ഷന്‍ വിതരണം സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. അഞ്ചു വര്‍ഷം മുന്‍പാണു നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തിയത്. തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയതെന്ന് ക്ഷേമനിധി ഡയറക്ടര്‍ എംജി പുഷ്പാകരന്‍ പറഞ്ഞു. ആദ്യമായാണ് കേരളത്തില്‍ നിന്നുളള പ്രവാസികള്‍ക്കുളള പദ്ധതിയില്‍ നിന്നും ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അഞ്ചു വര്‍ഷം മുന്‍പാണ് പദ്ധതിയാരംഭിച്ചത്. 2009 ജൂണില്‍ അംഗങ്ങളായി അഞ്ചു വര്‍ഷം അംശാദായം അടച്ചവര്‍ക്കാണു തുടക്കത്തില്‍ പെന്‍ഷന്‍ ലഭിക്കുക. എസ്ബിടി ബാങ്ക് മുഖേനയാണ് പെന്‍ഷന്‍ വിതരണം. പ്രവാസി പെന്‍ഷന്റെ വിതരണോദ്ഘാടനം സെപ്റ്റംബര്‍ ഒന്നിനു കോഴിക്കോട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

പ്രവാസ ജീവിതം നയിച്ചു നാട്ടില്‍ തിരിച്ചെത്തിയവര്‍ക്ക് 500 രൂപയാണു പെന്‍ഷനായി ലഭിക്കുക. 100 രൂപ വീതം അംശാദായം അടച്ചവര്‍ക്ക് 500 രൂപയും 300 രൂപ അംശാദായം അടച്ചവര്‍ക്ക് 1000 രൂപയും പെന്‍ഷനായി ലഭിക്കും. പ്രവാസി ക്ഷേമ പെന്‍ഷനില്‍ വൈകാതെ വര്‍ധന ഉണ്ടായേക്കും. അഞ്ച് വര്‍ഷം അംശാദായം അടച്ചം 60 വയസ്സുപൂര്‍ത്തിയായ 50 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പെന്‍ഷന്‍ നല്‍കുന്നത്. 30 ലക്ഷത്തിലേറെ പ്രവാസികളുണ്ടെങ്കിലുംവിദേശത്തുള്ളവരും നാട്ടില്‍ തിരിച്ചെത്തിയവരുമായി 1.25 ലക്ഷം പേരാണു ഇതിനകം ക്ഷേമപദ്ധതിയില്‍ അംഗങ്ങളായത്. പല കാരണങ്ങളാല്‍ ജോലി നഷ്ടമായി തിരിച്ചെത്തിയവര്‍ക്ക് പ്രത്യേക പാക്കേജുകള്‍ക്ക് രൂപം നല്‍കുമെന്ന് കോരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞു. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് വാഹനലോണെടുക്കാന്‍ 20 ലക്ഷം വരെ ധനസഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ തുക കൂട്ടുമ്പോള്‍ അംശാദായത്തിലും വര്‍ധന ഉണ്ടാകും.

അഞ്ചു വര്‍ഷമെങ്കിലും അംശാദായം അടച്ച 60 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കാണു പെന്‍ഷന് അര്‍ഹതയുള്ളത്. പെന്‍ഷനു പുറമെ വിവാഹ ധനസഹായം, ചികില്‍സാ സഹായം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം തുടങ്ങിയ ക്ഷേമ പദ്ധതികളും പ്രവാസി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്നുണ്ടെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുഴിയില്‍പ്പെട്ട് കാണാതായി...  (8 minutes ago)

ഞായറാഴ്ച വള്ളംകളി... 10 ചുണ്ടന്‍ വള്ളങ്ങളും വെപ്പ് എ ഉള്‍പ്പെടെ 40ലധികം കളിവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.  (18 minutes ago)

കുരുക്കുകൾ മുറുകുന്നു  (26 minutes ago)

കോളിളക്കം സൃഷ്ടിച്ച അനവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഫോറന്‍സിക് സര്‍ജനാണ് ഡോ. ഷെര്‍ലി വാസു  (46 minutes ago)

വിറളി പൂണ്ട് യൂ എസ്  (54 minutes ago)

യു.എസ് ഓപണ്‍ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍  (1 hour ago)

മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...  (1 hour ago)

മകള്‍ക്കായി തെരച്ചില്‍ തുടരുന്നു  (1 hour ago)

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന  (2 hours ago)

പുതിയ വാഹനമോ, വീടോ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾ  (2 hours ago)

മുന്‍ സൈനികന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു  (2 hours ago)

റെക്കോര്‍ഡ് വില്‍പ്പനയുമായി മില്‍മ.  (2 hours ago)

60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം...  (2 hours ago)

കൊല്ലം സെയ്‌ലേഴ്‌സും കൊച്ചി ബ്ലൂ ടൈഗേഴ്‌സും ഏറ്റുമുട്ടും...  (3 hours ago)

Malayali Vartha Recommends