എയര്‍ ഹോസ്റ്റസുമാരുടെ ഡ്രസുകള്‍ പരിഷ്കരിക്കുന്നു
എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസുമാരുടെ ഡ്രസുകള്‍ പരിഷ്കരിക്കുന്നു. ഇന്റര്‍നാഷണല്‍ റൂട്ടുകളില്‍ വെസ്റ്റേണ്‍ സ്റ്റൈല്‍ സ്യൂട്ടും ഇന്ത്യന്‍ സെക്ടറുകളില്‍ മാറി മാറി സാരിയും പാന്റ്സും കുര്‍ത്തായും സാല്‍വാറും ഉപയോഗിക്കും. സാരിയുടെ നിറം റെഡ്, വൈറ്റില്‍ നിന്നും മഞ്ഞയും തവിട്ടും കലര്‍ന്ന നിറമാക്കി മാറ്റി. ഈ വര്‍ഷം ഒകടോബര് 25 മുതലാണ് പുതിയ ഡ്രസ് കോഡ് നിലവില്‍ വരുന്നത്.
ഈ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ഡ്രസിനായി എയര്‍ ഇന്ത്യ, ഇന്ത്യന്‍ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ സമീപിച്ചുകഴിഞ്ഞു. സ്റ്റാര്‍ അലിയാന്‍സ് അന്താരാഷ്ട്ര വിമാന കമ്പനി ഗ്രൂപ്പില്‍ എയര്‍ ഇന്ത്യ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഡ്രസ് കോഡിലെ ഈ മാറ്റം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha