Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളേ ജാഗ്രതൈ… മേക്കപ്പിടുന്നവര്‍ക്ക്‌ 1000 ദിര്‍ഹം പിഴ

27 AUGUST 2014 10:09 AM IST
മലയാളി വാര്‍ത്ത.

യുഎഇയിലെ പ്രവാസികള്‍ അറിയാന്‍. ഇനിമുതല്‍ മേക്കപ്പിടലും മുടി ചീകലുമൊക്കെ വീട്ടില്‍വച്ച്‌ നടത്തുക. വാഹനമോടിക്കുന്നതിനിടെ ഇത്‌ ചെയ്‌താല്‍ പോക്കറ്റ്‌ കാലിയാകും.
യുഎഇയില്‍ വാഹനമോടിക്കുന്നതിനിടെ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക്‌ വന്‍ പിഴ ചുമത്താനാണ്‌ ഗതാഗത വകുപ്പിന്റെ തീരുമാനം. ഡ്രൈവിങ്ങിനിടെ മേക്കപ്പ്‌ ചെയ്യുന്നവര്‍ക്കാണ്‌ ഏറ്റവും അധികം പിഴ ഈടാക്കുന്നത്‌. മേക്കപ്പിടുന്നവര്‍ക്ക്‌ 1000 ദിര്‍ഹം പിഴ ചുമത്തും. നിയമലംഘകര്‍ക്ക്‌ 12 ബ്ലാക്ക്‌ പോയിന്റുകള്‍ വിധിക്കുകയും വാഹനം ഒരു മാസത്തേക്ക്‌ പിടിച്ചുവയ്‌ക്കുകയും ചെയ്യും. വാഹനമോടിക്കുന്നതിനിടെ മുടി ചീകുന്നതും അറബികള്‍ തലയിലെ തരിക ശരിയാക്കുന്നതും സമാനമായ പിഴയ്‌ക്ക്‌ കാരണമാകും.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിനെക്കാള്‍ അപകടകരമാണ്‌ മേക്കപ്പണിയുന്നതും മുടി ചീകലുമെന്നാണ്‌ കണ്ടെത്തല്‍. ഇതാണ്‌ ഫെഡറല്‍ ഗതാഗതനിയമത്തിലെ നടപടി കര്‍ശനമാക്കാന്‍ കാരണം.
സിഗ്നലിലോ ഇന്റര്‍സെക്ഷനിലോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ 200 ദിര്‍ഹം പിഴ ചുമത്തും. ഒപ്പം നാല്‌ ബ്ലാക്ക്‌ പോയിന്റുകളും ലഭിക്കും. ആവശ്യമെങ്കില്‍ ഹാന്റ്‌സ്‌ ഫ്രീ മൈക്രോ ഫോണുകള്‍ ഉപയോഗിച്ച്‌ സംസാരിക്കാം. എന്നാല്‍ സിഗ്നലുകളില്‍ കാര്‍ നിര്‍ത്തുന്ന സമയങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുന്നത്‌ തെറ്റാണ്‌.
കാര്‍ സിഗ്നലുകളിലെത്തുമ്പോള്‍ ഡ്രൈവര്‍ മറ്റു ജോലികളില്‍ മുഴുകുന്നത്‌ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും അപകടങ്ങള്‍ക്ക്‌ ഇടയാകുകയും ചെയ്യും. ഡ്രൈവര്‍ക്ക്‌ മൊബൈലില്‍ സംസാരിക്കണമെന്നുണ്ടെങ്കില്‍ വാഹനം സുരക്ഷിതമായി റോഡരുകുകളില്‍ എവിടെയെങ്കിലും നിര്‍ത്തണം. വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ ചെയ്യുന്നതും മെസേജ്‌ അയക്കുന്നതും കുറ്റകരമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (25 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (43 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (46 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (1 hour ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (2 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (3 hours ago)

Malayali Vartha Recommends