Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഉല്ലാസയാത്രയ്ക്ക് മക്കളുമായി യാത്ര തിരിച്ചപ്പോൾ അവർ അറിഞ്ഞിരുന്നില്ല ഇത് അവസാന യാത്ര ആകുമെന്ന്; കരകവിഞ്ഞൊഴുകിയ നദിയില്‍ കാറിനുള്ളിൽ കുടുങ്ങി മരണവുമായി മല്ലിട്ടു: കുട്ടികളെ രക്ഷിക്കാൻ സന്ദീപ് പിന്‍ സീറ്റിലേക്ക് വന്നെങ്കിലും വിധി ക്രൂരനായി, ജീർണ്ണിച്ച സന്ദീപിന്റെ മൃതദേഹം കണ്ടെത്തിയത് മകള്‍ സാച്ചിയെ രക്ഷിക്കാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ ! നൊമ്പരമായി ആ കാഴ്ച...

17 APRIL 2018 11:38 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ യാത്രയ്ക്കിടെ കാണാതായ മലയാളി കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ പിതാവ് സന്ദീപിന്റെ മൃതദേഹം പിന്‍സീറ്റില്‍ മകളെ രക്ഷിക്കാന്‍ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന രീതിയില്‍. കാറിന്റെ പിന്‍ സീറ്റില്‍ നിന്നും സന്ദീപിന്റെയും മകള്‍ സാച്ചിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മോശമായതിനാല്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ഏപ്രില്‍ ആറിന് കാണാതായ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുടെയും മൃതദേഹങ്ങളും കാറും കണ്ടെത്തി. പോര്‍ട്‌സ് ലാന്റില്‍ നിന്നും സാന്‍ഹോസേയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു കുടുംബത്തെ കാണാതായത്. കരകവിഞ്ഞൊഴുകിയ ഈ നദിയില്‍ ഇവരുടെ വാഹനം ഒഴുക്കില്‍ പെട്ടതായി അധികൃതര്‍ക്ക് വിവരം കിട്ടിയിരുന്നു. ഉല്ലാസയാത്രയ്ക്ക് പോയി നാട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.

ആദ്യം കണ്ടെത്തിയത് സൗമ്യയുടെ മൃതദേഹം ആയിരുന്നു. നദിയിലെ വെള്ളം താഴ്ന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അതിന് ശേഷം ഇന്നലെയാണ് മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ വാഹനവും കണ്ടെത്തിയത്. സന്ദീപിന്റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍. ഇതിന് ശേഷം നടത്തിയ തെരച്ചിലില്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിന് ഒന്നരമൈല്‍ അകലെ നദിയില്‍ ആറടി താഴ്ചയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ ഒരു വശത്തെ ചില്ലു തകര്‍ന്ന നിലയിലായിരുന്നു.

കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സന്ദീപും സാച്ചിയും പിന്നിലെ സീറ്റിലായിരുന്നു. കുട്ടികളെ രക്ഷിക്കാനായി സന്ദീപ് പിന്‍സീറ്റിലേക്ക് വന്നതാകാമെന്നാണ് കരുതുന്നത്. മൃതദേഹങ്ങളും കാറും കരയ്‌ക്കെത്തിച്ചിട്ടുണ്ട്. ജീര്‍ണ്ണിച്ച്‌ ഏറെ മോശമായ നിലയിലാണ്.

ഒരാഴ്ചയായി സന്ദീപും കുടുംബവും വിനോദയാത്രയിലായിരുന്നു. ഇതിനിടെ സ്‌നോയിഡിലെ ബന്ദുവിന്റെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നെങ്കിലും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പെട്രോളില്‍ നിന്നും ഒരു കാര്‍ അപകടത്തില്‍ പെട്ട വിവരം അറിഞ്ഞത്. ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്‍ വെച്ച്‌ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈല്‍ നദിയില്‍ സന്ദീപും കുടുംബവും സഞ്ചരിച്ച വാഹനം മുങ്ങിപ്പോയതായി ഒരു ദൃക്‌സാക്ഷി പോലീസിനെ അറിയിക്കുകയായിരുന്നു.

യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന സന്ദീപ് ജോലി ചെയ്തിരുന്നത് ലോസ് ഏഞ്ചല്‍സിനടുത്ത് സാന്റാ ക്‌ളരിറ്റയിലാണ്. 15 വര്‍ഷം മുമ്ബാണ് സന്ദീപ് സൂററ്റില്‍ നിന്നും യുഎസിലെത്തിയത്. എറണാകുളം പറവൂര്‍ തോട്ടപ്പള്ളിയില്‍ നിന്നാണ് സന്ദീപിന്റെ കുടുംബം അമേരിക്കയില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് നാടുവിട്ട സന്ദീപിന്റെ മാതാപിതാക്കള്‍ ഗുജറാത്തിലെ സൂററ്റിലായിരുന്നു താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (5 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (6 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (6 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (6 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (6 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (6 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (6 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (6 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (7 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (10 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (11 hours ago)

Malayali Vartha Recommends