Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വിസ കിട്ടാന്‍ ഓരോരോ വഴികളെ... വളരെ വിപ്ലവകരമായ തീരുമാനമെടുത്ത് ന്യൂസിലാന്റ് സര്‍ക്കാര്‍: ലൈംഗികവൃത്തിയും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കി ന്യൂസിലാന്റ് സര്‍ക്കാര്‍

27 APRIL 2018 08:41 AM IST
മലയാളി വാര്‍ത്ത

ലൈംഗികവൃത്തിയും ഇനി ഒരു തൊഴില്‍ വൈദഗ്ധ്യമായി കണക്കാക്കാനൊരുങ്ങിയിരിക്കുകയാണ് ന്യൂസീലന്റ്. ലൈംഗികവൃത്തിയും എസ്‌കോര്‍ട്ടും സ്‌കില്‍ഡ് വര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം. ന്യൂസീലന്‍ഡിലേക്കു കുടിയേറിപ്പാര്‍ക്കാന്‍ ആഗ്രഹിക്കുന്നവരുടെ വീസ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന തൊഴില്‍ വൈദഗ്ധ്യം സംബന്ധിച്ച കോളത്തില്‍ ഇനി ലൈംഗികവൃത്തിയും ചേര്‍ക്കാനുള്ള നിയമം പ്രാബല്യത്തില്‍ എത്തിയത്. ലൈംഗികവൃത്തിയും എസ്‌കോര്‍ട്ടും ഉള്‍പ്പെടെയാണ് സ്‌കില്‍ഡ് വര്‍ക്ക് ആയി ചേര്‍ക്കാന്‍ ന്യൂസീലന്‍ഡ് അനുമതി നല്‍കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ വിഭാഗം വെബ്‌സൈറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം.

ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസീലന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് (ആന്‍സ്‌കോ) പട്ടികയില്‍ അനുശാസിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. ആന്‍സ്‌കോ അനുശാസിക്കുന്ന സ്‌കില്‍ ലെവല്‍ 5ല്‍ എത്തിയാല്‍ മാത്രമേ ലൈംഗികവൃത്തിയില്‍ ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറില്‍ ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്‍പ്പെടെ ആന്‍സ്‌കോയുടെ പട്ടികയില്‍ നിര്‍ദേശമുണ്ട്. ഈ തൊഴില്‍ സ്വീകരിക്കുന്നവര്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസവും നിര്‍ബന്ധമാണ്. മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

വിദഗ്ധ തൊഴില്‍ വിഭാഗത്തിലാണു ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കില്‍ ഷോടേജ് പട്ടികയില്‍ ലൈംഗികവൃത്തി ഉള്‍പ്പെടുത്തിയിട്ടുമില്ല (രാജ്യത്ത് തൊഴിലാളി ക്ഷാമമുള്ള മേഖലയില്‍ ഉള്‍പ്പെടുത്താനുള്ള പട്ടിക) അതേസമയം ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്റ് വീസയ്ക്ക് അപേക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. രാജ്യത്തു താത്കാലിക വീസയിലെത്തി ലൈംഗികത്തൊഴിലെടുക്കാനും വിലക്കുണ്ട്. മാത്രവുമല്ല ആന്‍സ്‌കോ നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം വീസ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയതെന്നും ന്യൂസീലന്‍ഡ് വ്യക്തമാക്കുന്നു. ഇതുവരെ ഈ ജോലിക്കായി വീസ അപേക്ഷ ആരും നല്‍കിയിട്ടില്ലെന്നും വിവിധ ഏജന്‍സികള്‍ പറയുന്നു. ഇതു സംബന്ധിച്ച് വിവിധ രാജ്യങ്ങളിലുള്ള നിയമങ്ങളിലെ അവ്യക്തതയാണു പ്രശ്‌നം.

ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസീലന്‍ഡ് പാര്‍ലമെന്റ് പാസാക്കിയത്. ഏറെ കോലാഹലങ്ങള്‍ക്ക് ഒടുവിലായിരുന്നു ഇത്. എന്നാല്‍ രാജ്യത്തു മുന്‍പ് അനധികൃതമാം വിധം വ്യാപകമായിരുന്നെങ്കിലും ലൈംഗികവൃത്തി നിയമവിധേയമാക്കിയതിനെ ഒട്ടേറെപ്പേര്‍ സ്വാഗതം ചെയ്തിരുന്നു. ലൈംഗികത്തൊഴിലാളികളെ ചൂഷണങ്ങളില്‍ നിന്നു സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം. ഇന്നു ലൈംഗികത്തൊഴിലാളികള്‍ക്ക് ലോകത്തില്‍ ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങളൊരുക്കുന്ന രാജ്യങ്ങളിലൊന്ന് ന്യൂസീലന്റാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (3 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (3 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (3 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (3 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (4 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (4 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (5 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends