ദുബായില്‍ മുസിലിയാരുടെ ഭാര്യയെ വീട്ടില്‍ കയറി കടന്നു പിടിച്ച പ്രവാസി യുവാവ് പെട്ടുപോയി
വീട്ടില്‍ കയറി ഉറങ്ങിക്കിടന്ന മുസിലിയാരുടെ ഭാര്യയെ ചുംബിച്ച പ്രവാസിയായ പാകിസ്താന്‍കാരനെ ആറ് മാസം തടവിന് വിധിച്ചു. 2017 ഡിസംബറിലായിരുന്നു പാകിസ്താനിയായ 36കാരന് മുസിലിയാരുടെ വീട്ടില്‍ കടന്നുകയറി ഉറങ്ങി കിടന്ന അദ്ദേഹത്തിന്റെ ഭാര്യയെ ചുംബിച്ചത്.
മുസിലിയാര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയപ്പോഴായിരുന്നു ജോലിക്കാരനായ പാകിസ്താന്കാരന് യുവതിയെ ചുംബിച്ചത്. ആദ്യം ഭര്‍ത്താവാണെന്നാണ് യുവതി കരുതിയത്. കണ്ണ് തുറന്ന് നോക്കിയപ്പോഴായിരുന്നു ജോലിക്കാരനാണെന്ന് മനസിലായത്. യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് യുവതി ഭര്‍ത്താവിനോട് വിവരം പറയുകയും, മുസിലിയാര്‍ വിവരം ജോലിക്കാരനോട് ചോദിക്കുകയും ചെയ്തു. ഇയാള്‍ മുസിലിയാരോട് കുറ്റം സമ്മതിക്കുകയും പോലീസില്‍ അറിയിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha