സുഹൃത്തുക്കൾക്കൊപ്പമുള്ള ആ സന്തോഷനിമിഷങ്ങൾ ഒടുവിൽ അന്ത്യ നിമിഷമായി ; പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു
ദുബൈയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് സ്വദേശി ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ജുമൈറ ബീച്ചില്‍ കുളിക്കുന്നതിനിടയിലായിരുന്നു ദുരന്തം. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം നടന്നത്.
കാസര്‍കോട് സ്വദേശിയും ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്ബതികളുടെ മകനാണ് ഷാക്കിര്‍ സെയ്ഫ് ദുബൈയില്‍ അമ്മാവന്റെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയില്‍ ജോലിക്കാരനാണ് ഷാക്കിര്‍. ജോലി കഴിഞ്ഞ് കടയടച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ ജുമൈറ ബീച്ചില്‍ പോയതായിരുന്നു.
കുളിക്കാനിറങ്ങിയവരില്‍ ഷാക്കിറുള്പ്പടെ മൂന്നു പേര് അപകടത്തില്‍പെടുകയായിരുന്നു. ഇതില്‍ രണ്ടു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഷാക്കിര്‍ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും പരിസരവാസികളും സ്ഥലത്തെത്തി ഷാക്കിറിനെ കരയ്ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാലു വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാക്കിര്‍ ആറുമാസം മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് ഷാക്കിര്‍ മരണപ്പെട്ട വിവരം നാട്ടിലറിഞ്ഞത്. സുല്‍ഫിക്കര്‍. സ്വഹീല, ഷാജഹാന് എന്നിവർ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha