ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു
യു.എ.ഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫയ്ക്ക് ആദരവ് അര്‍പ്പിച്ച് ദുബായ് കിരീടാവകാശി പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു. ദുബായ് കിരീടവകാശി ഷെയ്ഖ് ഹമദാന്‍ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന് ആദരവ് അര്‍പ്പിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തത്.
യു.എ.ഇ പ്രസിഡന്റ് മൂന്ന് കുട്ടികളെ വളരെയധികം സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ആശ്ലേഷിയ്ക്കുന്ന ഫോട്ടോയാണ് ദുബായ് കിരീടാവകാശി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ഈ ചിത്രം പങ്കുവെച്ചതോടെ ലക്ഷക്കണക്കിനാളുകളാണ് ഈ ഫോട്ടോ കണ്ടത്.
പുറത്തെ സോഫയിലിരിക്കുന്ന ഷേയ്ഖ് ഖലീഫയുടെ പുറകിലായി ഉദ്യാനവും കാണാം. അതേസമയം ഫോട്ടോ എടുത്ത സ്ഥലമോ തിയതിയോ ഫോട്ടോയില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതും സ്നേഹത്തിന്റെ മുമ്പില്‍ കണ്ണ് നനയിപ്പിക്കുന്ന ഒരു നല്ല ചിത്രമാണ് ഇതെന്നും ദുബായ് കിരീടവകാശി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha