30 വർഷത്തെ പ്രവാസ ജീവിതം; സൂറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
സൂറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. മുണ്ടക്കയം കോരുത്തോട് പുത്തന്‍ പറമ്പിൽ വർഗ്ഗീസാണ് (59) മരിച്ചത്. നിർമ്മാണത്തൊഴിലാളിയായിരുന്ന വർഗ്ഗീസ് 30 വര്‍ഷമായി സൂറില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച രാത്രി കൊച്ചിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചതായി സാമൂഹിക പ്രവര്ത്തകന് എം.പി. അഷ്റഫ് അറിയിച്ചു. ഭാര്യ: മോളി വര്‍ഗ്ഗീസ്, മക്കള്‍: വിൻസെന്റ്, വിന്നീസ്, വിനീറ്റ.
https://www.facebook.com/Malayalivartha