കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. അബ്ഖൈഖില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ കാസര്‍ക്കോട് എരിയാല്‍ സ്വദേശിയും നവോദയ സനയ്യ യൂണിറ്റ് മെമ്പറുമായ മുസ്തഫ ആണ് മരണപ്പെട്ടത്. ഇയാൾക്ക് 58 വയസ്സായിരുന്നു.
ഇന്നലെ വെള്ളിയാഴ്ച ജുമാ പ്രാര്‍ത്ഥനയ്ക്ക് ശേഷം മക്കയില്‍ നിന്ന് ഇറങ്ങവേ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. 38 വര്‍ഷമായി സനയ്യ കല്യാണ മണ്ഡപത്തില്‍ ജോലി ചെയ്തു വരുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ മക്കയില്‍ കബറടക്കം നടക്കുമെന്ന് സഹോദരങ്ങള്‍ അറിയിച്ചു .
മുസ്തഫയുടെ സഹോദരങ്ങളായ മുഹമ്മദ് ലത്തീഫ്, ഹസ്സന് അബ്ഖൈഖില്‍ ജോലി ചെയ്തു വരുന്നു , ഇവര്‍ രണ്ട് പേരും മക്കയില്‍ എത്തിയിട്ടുണ്ട് ,ഭാര്യ : മൈമൂന, മക്കള്‍ : മുസ്താക് , മുന്ശാദ് , മുഖ്താര്‍ , മുർഷിദ്, നസ്നി
https://www.facebook.com/Malayalivartha