യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് മോചനം
റംസാന് വ്രതത്തോടനുബന്ധിച്ച് യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുള്‍പ്പെടെ 2000 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. ദുബായിലെ ജയിലുകളില്‍ നിന്നും 700 പേരെയും ഷാര്‍ജയില്‍ നിന്നും 304 പേരെയും അബുദാബിയില്‍ നിന്നും 935 പേരെയും മോചിപ്പിക്കാനാണ് തീരുമാനം. ദുബായിലെ ജയിലുകളില്‍ നിന്നും 700 പേരെ മോചിപ്പിക്കുന്ന തീരുമാനം യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് പുറത്തുവിട്ടത്.
ഇതിന് പിന്നാലെ ഷാര്‍ജ ഭരണാധികാരിയും 304 തടവുകാരെ മോചിപ്പിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു. നേരത്തെ, യു.എ.ഇ പ്രസിഡന്റ് ഷെയ്ക് ഖലീഫാ ബന് സായിദ് അല്‍ നഹ്യാന് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന 935 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.
പുണ്യമാസം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ നിന്നും മാനസാന്തരപ്പെട്ട് മടങ്ങുന്നതിനും വേണ്ടിയുള്ള യു.എ.ഇ പദ്ധതിയുടെ പേരിലാണ് തടവുകാരെ മോചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha