നിപ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചു ; പ്രവാസി യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കി
നിപ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ച പള്ളിക്കര സ്വദേശിയായ യുവാവിന് കുവൈത്തില്‍ ജോലി നഷ്ടമായി. നിപ വൈറസ് ബാധിച്ചു മരിച്ചവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സംസാരിച്ചതിനാലാണ് പ്രവാസി യുവാവിനെ ജോലിയിൽ നിന്നും പുറത്താക്കിയത്.
നിപ വൈറസ് ബാധിച്ചു മരിച്ചവരെയും അവരുടെ സംസ്കാര ചടങ്ങുകളെയും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ശബ്ദ സന്ദേശത്തിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെ നാട്ടിലും കുവൈത്തിലും പ്രതിഷേധം വ്യാപകമായിരുന്നുഇതോടെ ഇയാള്‍ സമൂഹമാധ്യമത്തിലൂടെ ക്ഷമാഭ്യര്ഥനയും നടത്തി.
നിപ വൈറസ് ബാധിതര്‍ക്കെതിരെയും സംസ്കാരച്ചടങ്ങുകള്ക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ മതവിരുദ്ധമാണെന്ന് ചിലര്‍ കുവൈത്തിലെ കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha