സൗദി ലോകകപ്പ് ഫുട്ബാള്‍ ടീമിനെ 'പ്രഖ്യാപിക്കുന്ന' ഒൗദ്യോഗിക പരസ്യ വീഡിയോയില്‍ ഭാഗമായി മലയാളവും ; ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
സൗദി അറേബ്യയുടെ ലോകകപ്പ് ഫുട്ബാള്‍ ടീമിനെ പ്രഖ്യാപിക്കുന്ന ഒൗദ്യോഗിക പരസ്യ വീഡിയോയില്‍ താരമായി മലയാളവും. സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, മിനിസ്ട്രി ഒാഫ് മീഡിയ, സെന്റര്‍ ഫോര്‍ ഗവണ്‍മന്റ കമ്യൂണിക്കേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ ലോകകപ്പിനുള്ള 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 2.53 മിനിറ്റിന്റെ വീഡിയോ പുറത്തിറങ്ങിയത്.
വീഡിയോ സൗദി അറേബ്യയുടെ സംസ്കാരവും വര്‍ത്തമാനവും ഫുട്ബാളിനോടുള്ള ആവേശവും വ്യക്തമാക്കുന്നതാണ്. ഒാരോ കളിക്കാരെന്റയും പേര് വിവിധ രീതികളില്‍ പ്രഖ്യാപിക്കുന്നതാണ് വീഡിയോ. ഇൗന്തപ്പന തോട്ടത്തിന് നടുവിലെ ഒരു മജ്ലിസില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്ന സൗദി പൗരപ്രമുഖര്ക്കിടയിലേക്ക് വരുന്ന ഒരു ഫോണ്‍ കോളിലാണ് ചിത്രം തുടങ്ങുന്നത്. തൈസീര്‍ അല്‍ജാസിമിന്റെ പേരായിരുന്നു അത്.
അവിടെ നിന്ന് നിരത്തിലും കോളജിലും കെട്ടിട നിര്‍മാണ രംഗത്തും ഒാഫീസിലും ആശുപത്രിയില്‍ ശസ്ത്രക്രിയ മേശയിലും കോഫിഷോപ്പിലും തിയറ്ററിലും വീട്ടിലും കുട്ടികളുടെ കളിക്കളത്തിലും കാറിലും വീഡിയോ ഗെയിമിലും ഒാരോ കളിക്കാരുടെയും പേരുകള്‍ അറിയിക്കുന്നു. ഏറ്റവും ഒടുവില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുഴങ്ങുന്ന ഒരു റേഡിയോ അനൗണ്സ്മന്റിൽ മലയാളമാണ് താരം.'ലോകകപ്പില്‍ പങ്കെടുക്കുന്ന സൗദി ടീമിന്റെ പട്ടികയില്‍ അബ്ദുല്‍ മാലിക് അല്‍ഖൈബരി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?'. എന്ന മലയാളത്തിലെ ഇൗ അനൗണ്സ്മെന്റോടുകൂടി വീഡിയോ അവസാനിക്കുന്നു.
https://www.facebook.com/Malayalivartha