ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി
ദോഹ: ഖത്തറില്‍ നിന്ന് അവധിക്ക് പോയ ചാവക്കാട് സ്വദേശി നാട്ടില്‍ നിര്യാതനായി. അയിനിപ്പുള്ളിയില്‍ പരേതനായ മുണ്ടോക്കില്‍ മൊയ്ദുണ്ണി ഹാജിയുടെ മകന് പന്നിത്തടം സിദ്ധീഖ് (56) ആണ് മരിച്ചത്. ഇദ്ദേഹം ഖത്തര്‍ ഇസ്ലാമിക് ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 ന് പന്നിത്തടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ് ബീവാത്തു. ഭാര്യ: സുബൈദ, മക്കള്‍: ഷറാഫത്ത്, ഷാമില്‍, ഷംസിദ. മരുമകന്: ഹക്കീം. സഹോദരങ്ങള്‍: മുസ്തഫ, ഷാജി, സെഫിയ, ഷഹിദ, സക്കീന, ഹഫ്സത്ത്, നൂര്‍ജ, നജ്മുന്നിസ.
https://www.facebook.com/Malayalivartha