ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ മല്‍സത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇന്ത്യന്‍ ടീം

ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ മല്‍സത്തിന് വിസില്‍ മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം . മല്‍സരത്തിനായി ഏറ്റവും ആദ്യം യു.എ.ഇയിലെത്തിയ ഇന്ത്യന്‍ ടീം പത്ത് ദിവസത്തോളമായി കഠിനമായ പരിശീലനമാണ് നടത്തിയത്. സുഖകരമായ കാലാവസ്ഥയില്‍ മൈതാനത്തോട് ഇണങ്ങിയ കളിക്കാര്‍ മികച്ച കളി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
മറ്റ് ടീമുകളുമായി നിരവധി സന്നാഹ മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ ഇന്ത്യയുടെ ആദ്യ മല്‍സരം ജനുവരി ആറിന് തായ്‌ലാന്റുമായാണ്. അബൂദബി അല്‍ നഹ്യാന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 5.30 നാണ് മല്‍സരം ആരംഭിക്കുക. കരുത്തരാണ് തായ്‌ലാന്റുകാര്‍. മികച്ച കളിക്കാരെ അണിനിരത്തുന്ന അവര്‍ അതിവേഗത്തിലുള്ള നീക്കങ്ങളിലൂടെ എതിരാളികളെ വരുതിയിലാക്കാറാണ് അവരുടെ പതിവ്.
അതേസമയം കഠിനാധ്വാനത്തിലൂടെ അവരെ മറികടക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സന്നാഹ മല്‍സരത്തില്‍ ഒമാനെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു നിര്‍ത്താനായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ഭാവി താരമായി വാഴ്ത്തപ്പെടുന്ന മിഡ് ഫീല്‍ഡര്‍ അനിരുദ്ധ് ഥാപ്പ, ഷാര്‍പ്പ് ഷൂട്ടര്‍ എന്ന് പേരെടുത്ത ജെജെ ലാല്‍പെഖുല എന്നിവരും മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍ എന്നിവരുമാണ് ഇന്ത്യന്‍ ആരാധകരുടെ ആവേശം ഉയര്‍ത്തുന്നത്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെടുന്ന ഇന്ത്യ യു.എ.ഇയോട് ജനുവരി 10 നും ബഹ്‌റൈനോട് 14 നും മല്‍സരിക്കും.
https://www.facebook.com/Malayalivartha