എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ...45 ദിവസത്തേക്ക് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി . അറ്റകുറ്റപണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ച സാഹചര്യത്തിലാണ് വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ 45 ദിവസത്തേക്കാണ് നിയന്ത്രണമുള്ളത്. 25 ശതമാനത്തോളം സര്‍വീസുകളാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്. ചില ഫ്‌ലൈറ്റുകള്‍ റദ്ദാക്കുകയും ചിലതിന്റെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 48 വിമാനങ്ങള്‍ ഈ സമയത്ത് സര്‍വീസ് നടത്തില്ല.
റണ്‍വേ അടച്ചത് മൂലമുള്ള അധിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങളും എയര്‍ലൈന്‍സ് നടപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ളതാണ് മാറ്റങ്ങള്‍. ഇതനുസരിച്ച് എമിറേറ്റസ് ബാങ്കോക്കിനും സിഡ്‌നിയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ റദ്ദു ചെയ്തിട്ടുണ്ട്. പകരം ജൂണ്‍ 1 മുതല്‍ ദുബായില്‍ നിന്ന് നേരിട്ട് സിഡ്‌നിയിലേക്ക് സര്‍വീസ് നടത്തും. പെര്‍ത്തിലേക്കും സൗത്ത് അമേരിക്കയിലേക്കുമുള്ള സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ട്. പെര്‍ത്ത് നഗരത്തിലേക്ക് ദിനംപ്രതി ഒരു സര്‍വീസ് മാത്രമാകും ഉണ്ടാവുക.
"
https://www.facebook.com/Malayalivartha