എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ സൗദി അറേബ്യ പ്രീക്വാര്‍ട്ടറില്‍... ഗ്രൂപ്പ് എഫില്‍ ലബനോനെ എതിരില്ലാത്ത രണ്ടു ഗോളിനു സൗദി തോല്‍പ്പിച്ചു

എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ സൗദി അറേബ്യ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ ലബനോനെ എതിരില്ലാത്ത രണ്ടു ഗോളിനു സൗദി തോല്‍പ്പിച്ചു. ഫഹദ് അല്‍ മുവാലാദ്(12), ഹുസൈന്‍ അല്‍ മൊക്വാവി(67) എന്നിവരാണ് ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയവുമായാണ് സൗദി പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്.
ഉത്തരകൊറിയയെ എതിരില്ലാത്ത നാലു ഗോളിന് ആദ്യ മത്സരത്തില്‍ സൗദി തകര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha