ഇഖാമ പുതുക്കാത്തവര്‍ക്ക് ഇനി ഒരു വിട്ടുവീഴ്ചയും ഇല്ല , മൂന്നാം തവണ വീഴ്ച വരുത്തിയാല്‍...

ഇഖാമ പുതുക്കാത്തവര്‍ക്ക് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലന്ന് പാസ്‌പോര്‍ട്ട് മേധാവി മുന്നറിയിപ്പ് നല്‍കി. മൂന്നാം തവണയും ഇഖാമ പുതുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴയും നാടുകടത്തലുമുണ്ടാകും. റിയാദ് പാസ്‌പോര്‍ട്ട് മേധാവി ഇന്‍ചാര്‍ജ് ജനറല്‍ മുഹമ്മദ് ബിന്‍ നാഇഫ് അല്‍ഹിബാസ് അറിയിച്ചു. പുതിയ ഇഖാമ നല്‍കുന്നതിലും പുതുക്കുന്നതിനും കാലതാമസമുണ്ടാകുന്നത് സൗദി താമസ തൊഴില്‍ നിയമം അനുവദിക്കുന്നില്ല. കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ ഇഖാമ കൈപ്പറ്റണം. കൃതയമായി പുതുക്കണം. അല്ലാത്ത പക്ഷം പിഴയും തുടര്‍ നടപടികളും നേരിടേണ്ടിവരുമെന്നും പാസ്‌പോര്‍ട്ട് ഓഫീസ് മേധാവി പറഞ്ഞു.
എല്ലാ വിവരങ്ങളും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇഖാമ പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ വിശദീകരണങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ആദ്യ തവണ 500 റിയാലും രണ്ടാം തവണം ആയിരം റിയാലുമാണ് പിഴ. മൂന്നാം തവണയാണെങ്കില്‍ വിദേശിയെ നാട് കടത്തും. ഇഖാമ നല്‍കുന്നതിലേയും പുതുക്കുന്നതിലേയും കാലതാമസമൊഴിവാക്കാന്‍ തൊഴിലുടമകള്‍ ഇടക്കിടെ 'അബ്ശിര്‍, മുഖീം' അബ്ശില്‍ അഅ്മാല്‍' എന്നീ ഇ സംവിധാനങ്ങള്‍ പരിശോധിക്കണം.
കാലാവധി തീര്‍ന്ന ഇഖാമയുമായി വിദേശികള്‍ യാത്ര ചെയ്യുവാനോ തൊഴിലില്‍ ഏര്‍പ്പെടാനോ പാടില്ല.
https://www.facebook.com/Malayalivartha