കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന 50 ലക്ഷം മയക്കുമരുന്നു ഗുളികകള്‍ കണ്ടെത്തിയത് നായ്ക്കളുടെ സഹായത്തോടെ

കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന 50 ലക്ഷം മയക്കുമരുന്നു ഗുളികകള്‍ നായ്ക്കളുടെ സഹായത്തോടെ കണ്ടെത്തി. ദുബൈ കസ്റ്റംസാണ് 50 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത് . ജബല്‍ അലി ഫ്രീസോണില്‍ നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയത്.
വാഹനഘടകങ്ങള്‍ നിറച്ച കണ്ടെയ്‌നറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. ഇതോടെ 2018 ജനുവരി മുതല്‍ ഇതുവരെ കെ 9 സ്‌നിഫിങ് നായ്ക്കളുടെ യൂണിറ്റ് പിടികൂടിയ മയക്കുഗുളികകളുടെ എണ്ണം 1.5 കോടിയായി. ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ റീജനല്‍ ഇന്റലിജന്റ്‌സ് ലൈസണ്‍ ഓഫീസ് വഴിയാണ് നടപടികള്‍ സ്വീകരിച്ചത്.
മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച് ഈ കണ്ടെയ്‌നര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സിന്റെ നിരീക്ഷണത്തിലായിരുന്നു. ഒളിപ്പുവെച്ചിരുന്ന മയക്കുമരുന്ന് എവിടെന്ന് കണ്ടെത്താനാണ് നായ്ക്കളെ ഉപയോഗിച്ചത്. കണ്ടെടുത്ത മയക്കുമരുന്നിന് 500 കിലോ ഭാരം വരും. 2016 മുതല്‍ 2019 വരെ കാലഘട്ടത്തില്‍ 19 തവണയാണ് ജബല്‍അലി കസ്റ്റംസ് മയക്കുമരുന്ന് പിടികൂടുന്നത്. ദുബൈയിലേക്ക് കടക്കുമ്പോള്‍ തന്നെ കണ്ടെയ്‌നര്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.
"
https://www.facebook.com/Malayalivartha