തീപിടിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയെ താഴേക്കെറിഞ്ഞ് അമ്മയുടെ രക്ഷാപ്രവർത്തനം; പൊലീസും അഗ്നിശമന സേനയും എത്താൻ കാത്തുനിൽക്കാതെ യുവതി കാണിച്ച ധീരതയെ അഭിനന്ദിച്ച് പ്രവാസി ലോകം

യു എ ഇ തീപിടിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് അമ്മ മൂന്ന് വയസ്സുള്ള കുട്ടിയെ താഴേക്കിട്ട് രക്ഷിച്ചു. പുറത്തെ ആളുകളെ വിളിച്ചുകൂട്ടി അവരുടെ കൈകളിലേക്ക് ജനലിലൂടെയാണ് കുട്ടിയെ എറിഞ്ഞുകൊടുത്തത്. ആളുകള്‍ കുട്ടിയെ സുരക്ഷിതമായി സ്വീകരിച്ചു. ശേഷം ഏഷ്യക്കാരിയായ സ്ത്രീ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി. അജ്മാന് അല്‍ നുഐമിയിലെ ഇരു നില കെട്ടിടത്തിനാണ് ഞായറാഴ്ച തീപിടിച്ചത്. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചു. അവര്‍ എത്തുന്നതിന് മുമ്പ് തന്നെ സ്ത്രീ കുട്ടിയെ താഴേക്കിട്ട ശേഷം പുറത്തേക്ക് ചാടുകയായിരുന്നു.ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു അറേബ്യന്‍ വംശജനും രണ്ടാം നിലയില്‍നിന്ന് ചാടിരക്ഷപ്പെട്ടു. ഇയാള്‍ക്കും ഏഷ്യക്കാരിയായ സ്ത്രീക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha