കുവൈത്തില്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാംഘട്ടം ജൂലൈ 28ന് ആരംഭിക്കും

കോവിഡ് പ്രതിരോധത്തിനായി കുവൈത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഘട്ടം ഘട്ടമായിട്ടുള്ള നടപടികള്‍ തുടരുകയാണ്. നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 28ന് ആരംഭിക്കും. അഞ്ചുഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മൂന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കും. നിലവില്‍ ഇത് 30 ശതമാനമാണ്. ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്‌സി സര്‍വീസ് ആരംഭിക്കാമെന്നതാണ് മൂന്നാംഘട്ടത്തിലെ പ്രധാന തീരുമാനം. ഹോട്ടലുകളും റിസോര്‍ട്ടുകളും നിയന്ത്രണങ്ങളോടെ ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കും.
https://www.facebook.com/Malayalivartha

























