Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ആ സത്യം പുറത്ത്...! കലിതുള്ളി സൗദി, പ്രചരിച്ചതെല്ലാം വമ്പൻ നുണ, റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് പ്രചരിച്ച വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം

06 AUGUST 2022 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

സൗദി അറേബ്യയിൽ റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുമെന്ന് പ്രചരിച്ച വാർത്തകളിൽ വ്യക്തവരുത്തി ഗതാഗത മന്ത്രാലയം. ഈ വാർത്ത അപ്പാടെ നിഷേധിക്കുകയും ഇക്കാര്യം ചർച്ചയിലില്ലെന്ന് മന്ത്രാലയം വിശദീകരണം നൽകുകയും ചെയ്തു. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. കഴിഞ്ഞ ദിവസം സൗദിയിലെ മന്ത്രിസഭ റോഡ് നിർമാണത്തിന് മാത്രമായി പ്രത്യേക അതോറിറ്റിയെ നിയോഗിച്ചിരുന്നു. റോഡ് പദ്ധതികളുടെ നടത്തിപ്പിലും അറ്റകുറ്റപ്പണികളിലും മേൽനോട്ടം വഹിക്കലാണ് അതോറിറ്റിയുടെ ചുമതല. ഈ പദ്ധതിയിലും ടോൾ പിരിവിന്റെ കാര്യത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പരിശോധിക്കുന്നുണ്ടെന്നായിരുന്നു വാർത്ത.

ഹൈവേകളിലാണ് ഇത് നടപ്പാക്കുകയെന്നും സ്വകാര്യ ചാനൽ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. വൈകാതെ സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചു. ഇതോടെയാണ് ഗതാഗത മന്ത്രാലയം വിശദീകണവുമായി രംഗത്തെത്തിയത്. രാജ്യത്ത് റോഡ് ശൃംഖലകൾ വികസിപ്പിക്കുന്നതിനായി പ്രത്യേക അതോറിറ്റി തുടങ്ങിയിട്ടുണ്ട്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കും.

സൗദിയിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്താനുള്ള ഒരു നീക്കവും നിലവിലില്ല. അടുത്ത വർഷം ടോൾ നടപ്പാക്കുമെന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രാലയം വിശദീകരിച്ചു. പൊതുഗതാഗത വകുപ്പുദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്ന് പറഞ്ഞാണ് ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ ടോൾ വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞായിരുന്നു വ്യാജ വാർത്ത.

യഥാർഥ സോഴ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ എന്നും മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. പൊതു ഗതാഗത സംവിധാനങ്ങളായ ട്രെയിൻ, മെട്രോ, ബസ്, വിമാന സർവീസുകൾ സൗദിയിൽ വ്യാപകമാക്കുന്നുണ്ട്. റോഡിലെ തിരക്ക് കുറക്കാനും പൊതു ഗതാഗത സംവിധാനം കൂടുതൽ പേർ ഉപയോഗിക്കാനും നിയന്ത്രണങ്ങൾ വേണമെന്ന വാദങ്ങൾ സൗദിയിൽ നടന്ന വിവിധ നഗര പ്ലാനിങ് പദ്ധതി ചർച്ചകളിൽ ഉയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (7 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (13 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (16 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (39 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends