Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീരാത്ത പ്രതിസന്ധി...! സകലതും നശിച്ചു...ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് താമസക്കാർക്ക് പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു, അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന പ്രവാസികൾ ആശങ്കയിൽ

06 AUGUST 2022 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ജൂലൈ 27 നാണ് യു.എഇയിലെ ഫുജൈറ റാസൽഖൈമ എന്നീ എമിറ്റുകളിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ നാശം വിതച്ചത്. വടക്കൻ എമിറേറ്റുകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങളും നവീകരണ ജോലികളും പൂർത്തിയായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രളയബാധിത മേഖലകളിൽ നിന്ന് 870 പേരെ രക്ഷപ്പെടുത്തി. വീടുകളിൽ വെള്ളം കയറിയ 4,000 പേർക്കു സഹായം ലഭ്യമാക്കി.

എമിറേറ്റിലെ പ്രളയബാധിത മേഖലകളിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായെങ്കിലും ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിനു താമസക്കാർക്ക് പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. പുതിയ രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അവധിക്കു നാട്ടിൽ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.

ലൈസൻസ്, ഓഫിസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. എന്നാൽ രേഖകൾ നഷ്ടമായവർക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഫുജൈറ കെഎംസിസി പ്രവർത്തകർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്ററിൽ റിപ്പോർട്ട് ചെയ്താൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് കെഎംസിസി പ്രവർത്തകർ പറഞ്ഞു.

ദുരിതബാധിതർക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രങ്ങൾ, അവശ്യസാധനങ്ങളടങ്ങിയ കിറ്റ് തുടങ്ങിയവ എത്തിച്ചു. ഫുജൈറ കെഎംസിസിയുടെയും ഇതര സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ ഭക്ഷണവും മറ്റു സഹായവും ലഭ്യമാക്കാൻ ആദ്യദിവസം മുതൽ സജീവമാണ്.

ഹോട്ടലുകളിൽ താമസിക്കുന്നവർക്കു ഭക്ഷണത്തിനും മറ്റും സൗകര്യമൊരുക്കി നൽകി. പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമായവർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി കഴിഞ്ഞ ദിവസം കെഎംസിസി നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.ഫസീൽ മേഖലയിലെ വില്ലകളിൽ താമസിച്ചിരുന്ന പലരും ഇപ്പോഴും ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്. താമസകേന്ദ്രങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും ചെളി പൂർണമായും നീക്കം ചെയ്തിട്ടില്ല.

നവീകരണ ജോലികൾ പൂർത്തിയായി താമസം തുടങ്ങാൻ ഇനിയും വൈകും.അതുപോലെ പ്രളയത്തിൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി വിവിധ ഇൻഷുറൻസ് കമ്പനികൾ അറിയിച്ചു. പൊലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കാണ് നടപടി സ്വീകരിക്കുക. നൂറുകണക്കിനു വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു.വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളടക്കം നശിച്ചു. ഒട്ടേറെ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ലക്ഷക്കണക്കിനു ദിർഹത്തിന്റെ നഷ്ടമാണ് കടയുടമകൾക്കുണ്ടായത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (7 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (13 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (16 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (39 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends