Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 ലക്ഷം രൂപ വീതം നൽകും, പ്രവാസികൾക്ക് വമ്പർ ആശ്വാസമായി ഷാർജയുടെ അപ്രതീക്ഷിത പ്രഖ്യാപനം, പ്രതികൂല കാലാവസ്ഥയിൽ ജീവിതം തകിടം മറിഞ്ഞവർ ഒറ്റക്കല്ലെന്ന സന്ദേശം നൽകി ഷാർജ ഭരണാധികാരി

09 AUGUST 2022 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എഇയിലെ ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഷാർജ എന്നീ എമിറേറ്റുകളിലാണ് പേമാരി ദുരിതം വിതച്ചത്. ജൂലൈ 27 നാണ് ഇവിടങ്ങളിൽ മഴ ശക്തിപ്രാപിച്ച് മിന്നൽ പ്രളയത്തിലേക്കാണ് വഴിവെച്ചത്. എഷ്യൻ വംശജരായ ഏഴുപേർ മരിക്കുകയും താമസസ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ഇന്ത്യക്കാരടക്കം നിരവധിപേർ വീടുകളിൽ നിന്ന് ഹോട്ടലുകളിലേക്കും മറ്റ് താൽക്കാലിക കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ മഴക്കെടുതിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. ഹോട്ടലുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്ക് 50,000ദിർഹം വീതം സഹായം കൈമാറും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ഭരണാധികാരി നിർദേശം നൽകി.പ്രതികൂല കാലാവസ്ഥയിൽ ജീവിതം തകിടം മറിഞ്ഞവർ ഒറ്റക്കല്ലെന്ന സന്ദേശം നൽകുകയാണ് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ് ഓരോ കുടുംബത്തിനും അര ലക്ഷം ദിർഹത്തിന്റെ ധനസഹായം. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് പ്രദേശിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ നിരവധി കുടുംബങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കും. ഫുജൈറ, റാസൽഖൈമ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പേമാരി ദുരിതം വിതച്ചത്.

ഷാർജയിലെ കൽബയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശൈഖ് സുൽത്താന്റെ പ്രഖ്യാപനം വീടു തകർന്നവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഫുജൈറയിലും റാസൽഖൈമയിലും അധികൃതർ നഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിനു താമസക്കാർക്ക് പാസ്പോർട്ടും മറ്റു വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. പുതിയ രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അവധിക്ക് നാട്ടിൽ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.ലൈസൻസ്, ഓഫിസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. എന്നാൽ രേഖകൾ നഷ്ടമായവർക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഫുജൈറ കെഎംസിസി പ്രവർത്തകർ പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ സെന്ററിൽ റിപ്പോർട്ട് ചെയ്താൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് കെഎംസിസി പ്രവർത്തകർ പറഞ്ഞു. ദുരിതബാധിതർക്ക് കെഎംസിസിയുടെ നേതൃത്വത്തിൽ ഭക്ഷണം, വസ്ത്രങ്ങൾ, അവശ്യസാധനങ്ങളടങ്ങിയ കിറ്റ് തുടങ്ങിയവ എത്തിച്ചു.

ഫുജൈറ കെഎംസിസിയുടെയും ഇതര സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ ഭക്ഷണവും മറ്റു സഹായവും ലഭ്യമാക്കാൻ ആദ്യദിവസം മുതൽ സജീവമാണ്. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക ഭക്ഷണത്തിനും മറ്റും സൗകര്യമൊരുക്കി നൽകി. പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമായവർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി കെഎംസിസി നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (7 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (13 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (16 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (39 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends