Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒഴിവാക്കിയേ മതിയാകൂ...പ്രവാസികൾ യാത്രയ്ക്ക് മുമ്പ് ഇത് ശ്രദ്ധിക്കണം..! കര്‍ശന നിർദ്ദേശവുമായി അബുദാബി പോലീസ്

09 AUGUST 2022 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

യു.എ.ഇയിൽ ട്രാഫിക്ക് നിയമങ്ങൾ നടപ്പാക്കുന്നത് എല്ലാം പൗരൻമാരുടേയും പ്രവാസികളുടേയും, വിദേശികളുടേയും എല്ലാ തരത്തിലുള്ള സുരക്ഷയും മുൻ നിർത്തിയാണ്.പുതിയ ട്രാഫിക്ക് നിയമങ്ങൾ കർശനമായി പാലിക്കാൻ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ കുട്ടികളുമായി ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കര്‍ശന നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ് .

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികളെ മുന്‍സീറ്റിലിരുത്തരുതെന്ന കര്‍ശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കാന്‍ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്‌ക്ക് വളരെയേറെ ഭീഷണിയാണ്. അതിനാൽ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങള്‍ ഒഴിവാക്കണമെന്ന് അബുദാബി പോലീസ് നിര്‍ദേശിച്ചു.

ഈ വര്‍ഷം ആദ്യത്തെ ആറു മാസങ്ങളില്‍ ഇത്തരത്തിലുള്ള നിയമലംഘനം നടത്തിയ 180 പേരെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.10 വയസിൽ താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍സീറ്റില്‍ മാത്രം ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉചിതമായ ചൈല്‍ഡ് സീറ്റുകളില്‍ ഇരുത്തണമെന്നും പോലീസ് അറിയിച്ചു.

യുഎഇ ട്രാഫിക് നിയമപ്രകാരം 10 വയസില്‍ താഴെയോ 145 സെന്റിമീറ്ററില്‍ താഴെയോ ഉയരമുള്ള കുട്ടികള്‍ക്ക് വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവാദമില്ല. യുഎഇയില്‍ ഉണ്ടായിട്ടുള്ള റോഡപകടങ്ങളില്‍ ഒട്ടേറെ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു, ഇവയില്‍ പല കേസുകളിലും മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തിയതു കൊണ്ട് മാത്രം അപകടത്തില്‍പ്പെട്ടവരാണ്. അപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്‌ക്കുന്നതിന് വാഹനങ്ങള്‍ക്കുള്ളില്‍ ചൈല്‍ഡ് സീറ്റുകള്‍ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു.

അതുപോലെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകള്‍ക്കുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് മരണം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന അശ്രദ്ധയാണെന്നും പോലീസ് ഓര്‍മിപ്പി്ച്ചു. 10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്തും. ട്രാഫിക് നിയമപ്രകാരം വാഹനം പിടിച്ചെടുക്കുകയും ഉടമയ്‌ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തുകയും ചെയ്യും. നാലു വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് കാര്‍ സീറ്റ് നല്‍കാത്ത കുടുംബങ്ങള്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു.

അതുപോലെ റെഡ്‌സിഗ്‌നല്‍ മറികടന്നാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ ലഘു വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ 12 ബ്ലാക്ക്മാര്‍ക്കുമാണ് ശിക്ഷ. കൂടാതെ ഈ വാഹനങ്ങള്‍ ട്രാഫിക്ക് ചട്ടപ്രകാരം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. ചരക്കു വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹവുമാണ് പിഴ.

കൂടാതെ നിയമം ലംഘിച്ച ഹെവി വാഹന ഡ്രൈവറുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും. ഗുരുതരമായ നിയമ ലംഘനം മൂലം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അബുദാബി എമിറേറ്റില്‍ അരലക്ഷം ദിര്‍ഹം നല്‍കണമെന്നാണു നിയമം. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വിട്ട് കിട്ടാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നാല്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ പരസ്യ ലേലത്തില്‍ വില്‍ക്കും. കാല്‍നടയാത്രയ്‌ക്കുള്ള ചുവപ്പ് സിഗ്‌നനല്‍ മറികടന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (7 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (13 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (16 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (39 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (4 hours ago)

Malayali Vartha Recommends