Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രക്ക് 24 മണിക്കൂർ മുമ്പ് ഈ വിവരങ്ങൾ കൈമാറിയിരിക്കണം, വിദേശത്ത് നിന്നും ഇന്ത്യയിലേക്കും... ഇന്ത്യയിൽ നിന്നും വിദേശത്തേക്കുമുള്ള യാത്രക്കാരുടെ വിവരങ്ങൾ വിമാന കമ്പനികൾ കൈമാറണമെന്ന് കേന്ദ്രം...!!

10 AUGUST 2022 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

വിമാന കമ്പനികൾകൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം. അന്താരാഷ്‌ട്ര യാത്രക്കാരുടെ വിവരങ്ങൾ വിമാന കമ്പനികൾ പങ്കുവെയ്‌ക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര പരോക്ഷനികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂർ മുമ്പാണ് ഇത്തരം വിവരങ്ങൾ കമ്പനികൾ കൈമാറേണ്ടത്. യാത്രക്കാരുടെ കോൺടാക്ട്, പേയ്‌മെന്റ് ഇൻഫർമേഷൻ എന്നിവയുൾപ്പടെയുള്ള വിവരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം. നിയമലംഘകർ രാജ്യം വിടാതിരിക്കാനാണ് ഇത്തരത്തിലൊരു പുതിയ നീക്കം.

വിദേശത്ത് നിന്നും ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്നും വിദേശത്തേക്കുമുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറേണ്ടത്. ഇതിൽ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, ട്രാവൽ എജൻസി, ബാഗ്ഗേജ് ഇൻഫർമേഷൻ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികൾ നൽകണം. കള്ളക്കടത്ത് ഉൾപ്പെടെയുള്ളവ കുറയ്‌ക്കാൻ പുതിയ നീക്കത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

അതുപോലെ മങ്കിപോക്സ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേന്ദ്രം പ്രതിരോധ നപടികൾ കടുപ്പിച്ചിരുന്നു. ഇന്ത്യയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും വിദേശ പശ്ചാത്തലമുള്ളവരാണ്. യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ പ്രവാസി രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. യു.എ.ഇയിൽ നിന്ന് പുറപ്പെടും മുന്നേ മങ്കിപോക്സ് സ്ഥിരീകരിച്ച യുവാവാണ് മരണപ്പെട്ടത്. ഈ സംഭവങ്ങളെല്ലാം കണക്കിലെടുത്താണ് കുരങ്ങുപനി ലക്ഷണങ്ങളുമായി യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്ന ഇന്‍ഡ്യക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന വിമാന യാത്രക്കാര്‍ക്ക് യാത്രാ അനുമതി നിഷേധിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം യുഎഇയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിക്ക് കത്തയച്ചു.യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ എക്‌സിക്യൂടീവ് ഡയറക്ടറും അന്താരാഷ്ട്ര ഹെല്‍ത് റെഗുലേഷന്‍സ് ഫോകല്‍ പോയിന്റിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ അലി റാന്‍ഡ് അയച്ച കത്തില്‍ യുഎഇയില്‍ നിന്ന് ഇന്‍ഡ്യയിലേക്ക് യാത്ര ചെയ്തവ മൂന്ന് പേര്‍ കുരങ്ങുപനി ലക്ഷണങ്ങള്‍ കാണിച്ചെന്ന് പരാമര്‍ശിച്ചു.

ഇന്റര്‍നാഷനല്‍ ഹെല്‍ത് റെഗുലേഷന്‍സ് 2005 ലെ ആര്‍ട്ടിക്കിള്‍ 18 അനുസരിച്ച്‌, അംഗരാജ്യങ്ങള്‍ പ്രവേശന സ്ഥലങ്ങളില്‍ ഒറ്റത്തവണ പരിശോധന നടപ്പിലാക്കണമെന്നും ആവശ്യമെങ്കില്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്നും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നുവെന്നും ഓഗസ്റ്റ് ഒന്നിന് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

'രോഗം പകരാനുള്ള സാധ്യത കുറയ്ക്കുന്നതിന് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പുറപ്പെടും മുമ്ബുള്ള പരിശോധന വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അഗര്‍വാള്‍ കത്തില്‍ ആവശ്യപ്പെട്ടു.ഇന്ത്യയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി, ജോയിന്റ് സെക്രട്ടറി (ഗള്‍ഫ്), വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എന്നിവര്‍ക്കും കത്തയച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (6 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (12 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (15 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (38 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

Malayali Vartha Recommends