Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളുടെ ആ ടെൻഷനും ഒഴിഞ്ഞു കിട്ടി...! യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തി, അവസാന തീയതി ആഗസ്റ്റ് 28

10 AUGUST 2022 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

ജൂലൈ 27 നാണ് യു.എഇയിലെ ഫുജൈറ റാസൽഖൈമ തുടങ്ങിയ എമിറ്റുകളിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ നാശം വിതച്ചത്. എമിറേറ്റിലെ പ്രളയബാധിത മേഖലകളിൽ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായെങ്കിലും ഇന്ത്യക്കാരടക്കമുള്ള നൂറുകണക്കിന് താമസക്കാർക്ക് പാസ്പോർട്ടും മറ്റ് വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.ലൈസൻസ്, ഓഫീസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും.

എന്നാൽ യാത്രാരേഖകൾ നഷ്ടപ്പെട്ട പ്രവാസികൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗകര്യമേർപ്പെടുത്തിയിരിക്കുകയാണ്.പ്രളയ ബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കാൻ കഴിയുക. ആഗസ്റ്റ് 28 വരെയാണ് പ്രളയത്തിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നത്.

ഞായറാഴ്ച കൽബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകൾ വഴി ഇതുവരെ 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്‌പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു. പൊലീസിൻറെ എഫ്.ഐ.ആറും അതിന്റെ ഇംഗ്ലീഷ് തർജമയും പാസ്‌പോർട്ടിന്റെ കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാമ്പിൽ എത്തേണ്ടത്. പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് കോൺസുലേറ്റ് ബി.എൽ.എസ് സെൻററുകളുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പുതിയ രേഖകൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അവധിക്കു നാട്ടിൽ പോകാനിരിക്കുന്ന പലരും ആശങ്കയിലാണ്.ലൈസൻസ്, ഓഫിസ് രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെപ്പേരും. എന്നാൽ രേഖകൾ നഷ്ടമായവർക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് ഫുജൈറ കെഎംസിസി പ്രവർത്തകർ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പാസ്പോർട്ടും മറ്റു രേഖകളും നഷ്ടമായവർക്ക് എല്ലാ സഹായവും നൽകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി കഴിഞ്ഞ ദിവസം കെഎംസിസി നേതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു. അതുപോലെ പ്രളയത്തിൽ വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കാൻ നടപടി തുടങ്ങിയതായി വിവിധ ഇൻഷുറൻസ് കമ്പനികൾ അറിയിച്ചു.

പൊലീസ് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കാണ് നടപടി സ്വീകരിക്കുക. നൂറുകണക്കിന് വാഹനങ്ങൾക്ക് കേടുപാടു സംഭവിച്ചു.വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളടക്കം നശിച്ചു. ഒട്ടേറെ സ്ഥാപനങ്ങളിലും വെള്ളം കയറിയതിനാൽ ലക്ഷക്കണക്കിനു ദിർഹത്തിന്റെ നഷ്ടമാണ് കടയുടമകൾക്കുണ്ടായത്.

അതേസമയം താമസസ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് ഹോട്ടലുകളിലേക്കും മറ്റ് താൽക്കാലിക കേന്ദ്രങ്ങളിലേക്കും ഇന്ത്യക്കാരടക്കം നിരവധിപേർ വീടുകളിൽ നിന്നു മാറിതാമസിച്ചിരുന്നു. ഇത്തരത്തിൽ മഴക്കെടുതിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക് ഷാർജ ഭരണാധികാരി കഴിഞ്ഞ ദിവസം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഹോട്ടലുകളിലും താൽക്കാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്ക് 50,000ദിർഹം വീതം സഹായം കൈമാറും. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് ഭരണാധികാരി നിർദേശം നൽകി.പ്രതികൂല കാലാവസ്ഥയിൽ ജീവിതം തകിടം മറിഞ്ഞവർ ഒറ്റക്കല്ലെന്ന സന്ദേശം നൽകുകയാണ് ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ് ഓരോ കുടുംബത്തിനും അര ലക്ഷം ദിർഹത്തിന്റെ ധനസഹായം. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ് പ്രദേശിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Life-mission-housing-scam വീട്ടിൽ കേറി പൊക്കി പോലീസ്  (6 minutes ago)

സങ്കടക്കടലായി... മകളുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെ അച്ഛൻ മരിച്ചു  (12 minutes ago)

KARUVATTA പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  (15 minutes ago)

ചോറ് കഴിക്കാനിരുന്നപ്പോൾ പാത്രത്തിൽ കണ്ട 'ആ കാഴ്ച'...! വഴക്കുണ്ടാക്കി ഭാര്യയെ കറിക്കത്തിക്കരിഞ്ഞ് കൊന്നു; ആ വീട്ടിൽ നടന്നത് ; നടുങ്ങി നാട്ടുകാർ  (38 minutes ago)

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (1 hour ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (1 hour ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (2 hours ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (2 hours ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (3 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (3 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (3 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

Malayali Vartha Recommends